പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തില്‍ പാക്ക് നിലപാട് തൃപ്തികരമെങ്കില്‍ മാത്രം ചര്‍ച്ചയെന്ന് ഇന്ത്യ

പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ആക്രമണത്തെ കുറിച്ച് കേന്ദ്രമന്ത്രിസഭ യോഗം ചര്‍ച്ച നടത്തി. ഈ മാസം 15 നടക്കേണ്ട ഇന്ത്യ-പാക്ക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയാണ് അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നത്. ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന നടപടി തൃപ്തികരമെങ്കില്‍ മാത്രം ചര്‍ച്ച മതിയെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
വ്യോമസേനയുടെ ട്രക്ക് കത്തിച്ച് ശ്രദ്ധതിരിച്ച ശേഷമാണ് ഭീകരര്‍ പത്താന്‍കോട്ടെ വ്യോമസേന കേന്ദ്രത്തില്‍ കടന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഭീകരര്‍ക്ക് സൗകര്യമൊരുക്കിയെന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ ഗുരുദാസ്പൂര്‍ മുന്‍ എസ്പിയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. അതിര്‍ത്തിയില്‍ സുരക്ഷപാളിച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ബിഎസ്എഫ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.
അഞ്ചാം ദിവസവും വ്യേമസേന കേന്ദ്രത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെ ഏറ്റുമുട്ടലുണ്ടായ ചില പ്രദേശങ്ങളുടയും സുരക്ഷസേന വധിച്ച ഭീകരരുടെ മൃതദേഹങ്ങളുടേയും ചിത്രങ്ങള്‍ പുറത്ത് വന്നു. വ്യോമസേന കേന്ദ്രത്തില്‍ നടന്ന ആക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന് പാക്കിസ്ഥാനില്‍ നിന്നാണ് ഭീകരര്‍ എത്തിയതെന്നുള്ളതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പാക് നിര്‍മിത ആയുധങ്ങള്‍, വാക്കിടോക്കി എന്നിവയ്ക്ക് പുറമെ ഇവരുടെ പാക് നിര്‍മ്മിത ഷൂസുകളുടെ അടയാളവും അന്വേഷണ സംഘത്തിന് ലഭിച്ചു. ഭീകരര്‍ പഞ്ചാബ് അതിര്‍ത്തി വഴിയാണ് എത്തിയത് എന്ന വാദങ്ങള്‍ തള്ളിയാണ് അതിര്‍ത്തിയില്‍ സുരക്ഷ പാളിച്ചയുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് ബിഎസ്എഫ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത്.
ഇതിനിടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും നടപടികളിലെ ദുരൂഹതയും കണക്കിലെടുത്ത് ഗുരുദാസ്പൂര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. താന്‍ എസ്പിയാണെന്ന് ഭീകരര്‍ അറിയാത്തത് കൊണ്ടാണ് വെറുതെ വിട്ടതെന്നാണ് സല്‍വീന്ദര്‍സിങ് മൊഴി നല്‍കിയപ്പോള്‍ വാഹനം തടഞ്ഞപ്പോള്‍ തന്നെ എസ്പിയാണെന്ന് സില്‍വീന്ദര്‍ സിങ് അറിയിച്ചതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വര്‍മ മൊഴി നല്‍കി.
ഇത് കൂടാതെ ഗുരുദാസ്പൂരില്‍ നിന്ന് സ്ഥലം മാറ്റിയ ശേഷവും എസ്പി അവിടെ തുടര്ന്നത് സംബന്ധിച്ചം അന്വേഷണം നടക്കുന്നുണ്ട്. പിടിസി. ഗുരുദാസ് പൂര്‍ മുന്‍എസ്പിയുടെ പ്രവര്‍ത്തികളില്‍ ദുരൂഹതയുണ്ടെന്നാണ് എന്‍ഐഎയുടെ ആദ്യ നിഗമനം. എസ്പി സില്‍വീന്ദര്‍ സിങിന് അതിര്‍ത്തിക്കപ്പുറത്തുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ, പാക് ചാരസംഘടന സ്ത്രീകളെ ഉപയോഗിച്ച് എസ്പിയില്‍ നിന്ന് ഭീകരര്‍ക്ക് സഹായകമായി വിവരങ്ങള്‍ ശേഖരിച്ചോ തുടങ്ങി കാര്യങ്ങളാണ് എന്‍ഐഎ പ്രധാനമായും പരിശോധിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















