പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ രണ്ടു തീവ്രവാദികളെ കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

ഗുര്‍ദാസ്പൂരില്‍ സൈനിക വേഷത്തില്‍ രണ്ടുപേരെ സംശയാസ്പദായി കണ്ടുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ഗുര്‍ദാസ്പൂരിലെ സൈനിക കേന്ദ്രത്തിനു സമീപമാണ് രണ്ടുപേരെ കണ്ടതായി റിപ്പോര്‍ട്ട് വന്നത്. ഇവിടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്.
അതിനിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വിട്ടയച്ച ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വിന്ദര്‍ സിങ്ങിനെ തെളിവെടുപ്പിനായി എത്തിച്ചു. നേരത്തെ ഇദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അഞ്ച് ഭീകരര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും എസ്.പിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ കൊലപ്പെടുത്താതെ വിട്ടയക്കുകയായിരുന്നുവെന്നുമാണ് സല്‍വിന്ദര്‍ സിങ് മൊഴി നല്‍കിയത്.
പത്താന്‍കോട്ടില്‍ കഴിഞ്ഞദിവസം വ്യോമസേനാ താവളത്തിനുനേരെയുണ്ടായ ആക്രമണത്തില്‍ എന്‍.എസ്.ജി കമാന്റോ അടക്കം ഏഴു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ആറു ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















