ലഫ്. കേണല്‍ നിരഞ്ജന്‍ സ്‌ഫോടനത്തില്‍ മരിക്കാന്‍ കാരണമായത് രണ്ടാമത്തെ ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്നു പരിശോധിക്കാന്‍ തിരിച്ചിട്ടപ്പോള്‍

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രണ്ടാമത്തെ ഭീകരന്റെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കളുണ്ടോ എന്നു പരിശോധിക്കാന്‍ തിരിച്ചിട്ടപ്പോഴാണ് ലഫ്. കേണല്‍ നിരഞ്ജന്‍ സ്‌ഫോടനത്തില്‍ മരിക്കാന്‍ കാരണമായത്. നിരഞ്ജന്‍ ആ സമയം ബോംബ് സ്യൂട്ട് ധരിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. സാധാരണ യന്ത്രങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന പരിശോധന നിരഞ്ജന്‍ നേരിട്ടു ചെയ്യുകയായിരുന്നു. ഭീകരരുടെ മൃതശരീരം നീക്കം ചെയ്യാനും ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവച്ചിട്ടുണ്ടെങ്കില്‍ അതു നിര്‍വീര്യമാക്കാനും ഞായറാഴ്ച രാവിലെ 7.30 ആയപ്പോഴാണ് എന്‍എസ്ജി ബോംബ് സ്‌ക്വാഡ് പരിശ്രമം തുടങ്ങിയത്. ആദ്യത്തെ മൃതദേഹം എടുക്കുന്നതിനു മുന്‍പു സുരക്ഷാ വാഹനം അവിടെ പരിശോധിച്ചു. സ്‌ഫോടന സാധ്യതയുള്ള ഒന്നുമില്ലെന്നു കണ്ട് ആ മൃതദേഹം 50 മീറ്ററോളം കൊണ്ടുവന്നു തിരിച്ചും മറിച്ചും പരിശോധിച്ചു. രണ്ടാമത്തെ മൃതദേഹത്തെയും കെട്ടിവലിച്ചാണു കൊണ്ടുവന്നത്. എന്നാല്‍, പരിശോധനയ്ക്കായി നിരഞ്ജന്‍തന്നെ നേരിട്ടു കുനിഞ്ഞു നിന്നു തിരിച്ചിട്ടു. ആ സമയം മൃതദേഹത്തില്‍ കെട്ടിവച്ചിരുന്ന ഗ്രനേഡ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിരഞ്ജന്‍ തല്‍ക്ഷണം മരിച്ചു. മറ്റൊരു ഉദ്യോഗസ്ഥന്റെ കൈ തെറിച്ചുപോയി, മൂന്നാമന്റെ ശരീരമാകെ പൊള്ളലേറ്റു. ബോംബോ ഗ്രനേഡോ മറ്റു സ്‌ഫോടകവസ്തുക്കളോ റിമോട്ട് കണ്‍ട്രോളിലൂടെ പരിശോധിക്കാനുള്ള സൗകര്യം എന്‍എസ്ജിക്ക് ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ അത് ഉപയോഗിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















