പനി ബാധിച്ച് മൂന്നുവയസ്സുകാരി മുംബൈയില് വഴിയോരത്തു കിടന്നു മരിച്ചു

മുംബൈ നഗര മധ്യത്തില്‍ മൂന്നുവയസ്സുകാരി പനിയില്‍ തണുത്തുവിറച്ച്, മരുന്നോ ഭക്ഷണമോ ഇല്ലാതെ, വഴിയോരത്തു കിടന്നു മരിച്ചു. പരേലിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്കു മുന്നിലെ ഫുട്പാത്തില്‍ അഞ്ചു മാസത്തിലേറെയായി താമസിക്കുന്ന അര്‍ബുദബാധിതനായ അസ്‌ലം ഷായുടെ (35) മകള്‍ സോനം ആണു മരിച്ചത്. ചികില്‍സയ്ക്കു യുപിയില്‍ നിന്നെത്തിയതാണ് അസ്‌ലമും കുടുംബവും. പ്ലാസ്റ്റിക് ഷീറ്റിനു താഴെ അരവയര്‍ ഭക്ഷണവുമായി അസ്‌ലമിനൊപ്പം ഭാര്യയും നാലുമക്കളുമുണ്ട്. രണ്ടു ശസ്ത്രക്രിയ കഴിഞ്ഞു, അടുത്തതിനു തയ്യാറെടുക്കുന്നു, റേഡിയേഷനും കീമോ തെറപ്പിയും തുടരുന്നു. അതിനിടെയാണു ഞായറാഴ്ച സോനത്തിനു പനി ബാധിച്ചത്.
അര്‍ബുദത്തിന്റെ വേദനയേക്കാള്‍ കരള്‍ പിളര്‍ക്കുന്ന കാഴ്ചയായി ഇങ്ങനെ ഒട്ടേറെ കുടുംബങ്ങള്‍ ഈ പാതയോരത്തുണ്ട്. ഫുട്പാത്താണെങ്കിലും താമസിക്കാന്‍ അല്‍പം ഇടം കിട്ടണമെങ്കില്‍ \'വാടക\' കൊടുക്കണം.
ചില സംഘടനകള്‍ തുച്ഛ നിരക്കില്‍ താമസ സൗകര്യം നല്‍കാറുണ്ടെങ്കിലും നിത്യേനയുള്ള ഭക്ഷണത്തിനു പോലും ക്ലേശിക്കുന്ന ഇവര്‍ക്ക് ആ വാടക പോലും താങ്ങാനാകാറില്ല. ചികില്‍സ തീരും വരെ വെയിലും മഴയും മഞ്ഞുമേറ്റു ഫുട്പാത്തില്‍ തന്നെ കഴിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















