Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴില്‍ നിയമങ്ങള്‍ മാറും

07 JANUARY 2016 09:38 AM IST
മലയാളി വാര്‍ത്ത.

തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളില്‍ വന്‍ മാറ്റത്തിന് കേന്ദ്ര നിര്‍ദേശം. ഫാക്ടറിനിയമത്തിന് പുറത്ത് ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴില്‍വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്കാണ് ഇത് ബാധകം. പത്തില്‍ കൂടുതല്‍ ആളുകള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ മാത്രമേ കേന്ദ്രം ഉണ്ടാക്കുന്ന നിയമത്തിന്റെ പരിധിയില്‍വരൂ. സ്ഥാപനം വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കാം. അവധികളുടെ എണ്ണം കുറയും. ജോലിസമയം കൂടും. ഏറ്റവും കുറഞ്ഞ തൊഴില്‍സമയം എട്ടുമണിക്കൂറില്‍ നിന്ന് ഒമ്പതാവും. ഉച്ചഭക്ഷണത്തിന് അരമണിക്കൂര്‍. സ്ത്രീകള്‍ക്കും രാത്രി ഷിഫ്റ്റ് അനുവദിക്കാം. നിലവില്‍ കേരളമടക്കം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും പത്തില്‍ താഴെ ആളുകള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍ ഷോപ്പ് ആക്ട് ബാധകമാണ്. സംസ്ഥാനങ്ങളിലെ ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് ബദലായിട്ടാണ് കേന്ദ്രം നിയമത്തിന്റെ കരട് തയ്യാറാക്കിയത്. സംസ്ഥാനങ്ങള്‍ ഇത് അതേപടി അംഗീകരിക്കുകയോ നിര്‍ദേശങ്ങള്‍ സംസ്ഥാനനിയമത്തില്‍ ഉള്‍പ്പെടുത്തുകയോ വേണം.
കരടുബില്ലില്‍ സമവായമുണ്ടാക്കാന്‍ കഴിഞ്ഞദിവസം തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ വിളിച്ച യോഗത്തില്‍ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം എല്ലാവരും അതിനെ എതിര്‍ത്തു. ബി.എം.എസ്. അടക്കം എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി എതിര്‍പ്പുയര്‍ത്തി. ഈ വിഷയം ചര്‍ച്ചചെയ്യേണ്ട ആവശ്യംപോലുമില്ലെന്നുപറഞ്ഞ് ട്രേഡ് യൂണിയനുകള്‍ തള്ളിയെങ്കിലും കരടുപേക്ഷിക്കാതെ പരിഷ്‌കരിക്കാമെന്ന നിര്‍ദേശമാണ് തൊഴില്‍മന്ത്രി ഒടുവില്‍ മുന്നോട്ടുവെച്ചത്.
ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, വേജ് കോഡ് ബില്ലുകള്‍ എന്നിവയില്‍ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കുമ്പോഴാണ് കേന്ദ്ര ഷോപ്പ് ആക്ട് കൊണ്ടുവരുന്നത്.രാജ്യമൊട്ടുക്കും ഏകീകൃത തൊഴിലന്തരീക്ഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കരടില്‍ വിശദീകരിച്ചിട്ടുണ്ട്. ബിസിനസ് ചെയ്യാനുള്ള അന്തരീക്ഷം എളുപ്പമാക്കണം. അതിനുവേണ്ടി സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍, തുറക്കലും അടയ്ക്കലും, വനിതകളുടെ ജോലി, ഇന്‍സ്‌പെക്ടര്‍മാരുടെ പരിശോധന തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവിലെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള നിര്‍ദേശങ്ങളാണ് കരടിലുള്ളത്
ജോലിസമയം ഒമ്പത് മണിക്കൂര്‍
ദിവസം ഒമ്പത് മണിക്കൂര്‍ ജോലി. അരമണിക്കൂര്‍ ഇടവേള നല്‍കാതെ അഞ്ചുമണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യിപ്പിക്കരുത് സാധാരണ ഷിഫ്റ്റ് പത്തര മണിക്കൂര്‍ നീളാം. അടിയന്തര ജോലിയും മറ്റുമുണ്ടെങ്കില്‍ 12 മണിക്കൂര്‍വരെ ആകാം. ഒമ്പതുമണിക്കൂറിലും 48 മണിക്കൂറിലുമധികം ജോലിക്ക് ഓവര്‍ടൈം. മൂന്നുമാസത്തില്‍ പരമാവധി 125 മണിക്കൂര്‍ ഓവര്‍ടൈം. ആഴ്ചയില്‍ 48 മണിക്കൂറിലധികം ഓവര്‍ ടൈം ചെയ്താല്‍ അതിനുള്ള വേതനത്തിന് ബദലായി ഓരോ ആറുമണിക്കൂറിനും ഒരു ലീവ് വേണമെങ്കിലെടുക്കാം. അത് രണ്ടുമാസത്തിനുള്ളിലാവണം. ജോലി സമയം, ആഴ്ചയില്‍ ഒരു ദിവസത്തെ അവധി എന്നിവ സംബന്ധിച്ച് സര്‍ക്കാറിന് ചട്ടമുണ്ടാക്കാം.

ആക്ട് ബാധകമാകുന്ന ഇടങ്ങള്‍ 

ഫാക്ടറി ആക്ടിന് പുറത്തുള്ള വാണിജ്യസ്ഥാപനങ്ങള്‍, കടകള്‍ തൊഴിലാളികളുടെ വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം നിലവിലില്ലാത്ത മേഖലകള്‍. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, സ്വകാര്യ ബാങ്കുകള്‍ മറ്റുനിയമങ്ങള്‍ ബാധകമല്ലാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ആസ്പത്രികള്‍ ഐ.ടി. മേഖല.
അവധി: 
ആഴ്ചയില്‍ ഒരവധി
വര്‍ഷം എട്ട് കാഷ്വല്‍ ലീവ്
ആര്‍ജിത അവധി ഒരു വര്‍ഷം 15( ജോലി ചെയ്ത ഓരോ 20 ദിവസത്തിനും ഒന്ന് എന്ന തോതില്‍) പരമാവധി 45 വരെ കൂട്ടിവെയ്ക്കാം
ആര്‍ജിത ലീവിന് 15 ദിവസത്തെ നോട്ടീസ് നല്‍കണം
ഉത്സവ ആഘോഷ അവധി എട്ട് ( സ്വാതന്ത്ര്യദിം, റിപ്പബഌക് ദിനം, ഗാന്ധിജയന്തി എന്നിവ ഉള്‍പ്പെടെ)
നിലവിലെ അവധി
നിലവിലെ ഷോപ്പ് ആക്ട് പ്രകാരം 12 കാഷ്വല്‍ ലീവ്, 12 സിക് ലീവ് , 12 ഉത്സ ആഘോഷ ലീവ്
ഷിഫ്റ്റ് ഒരു സ്ഥാപനത്തിന് വേണമെങ്കില്‍ ആഴ്ചയില്‍ എല്ലാദിവസവും പ്രവര്‍ത്തിക്കാം. പക്ഷേ, തൊഴിലാളിക്ക് ആഴ്ചയില്‍ ഒരു അവധി കൊടുക്കണം. ഒന്നില്‍ കൂടുതല്‍ ഷിഫ്റ്റ് ആകാം. തൊഴിലുടമ നിശ്ചയിക്കുന്ന ഷിഫ്റ്റില്‍ പണിയെടുക്കണം. ആഴ്ചയില്‍ ഒരവധി നല്‍കുന്നില്ലെങ്കില്‍ രണ്ടുമാസത്തിനകം അതിന് ബദലായി ലീവ് കൊടുക്കണം. ഓരോ ഷിഫ്റ്റിന്റെയും വിവരം, തൊഴിലാളികളുടെ എണ്ണം, ജോലി സമയം തുടങ്ങിയവ സര്‍ക്കാര്‍ നിശ്ചയിക്കുന്ന \'ഫെസിലിറ്റേറ്ററെ\' അറിയിക്കണം.

ഫെസിലിറ്റേറ്റര്‍ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം. ഓരോ സ്ഥാപനത്തിനും \'യുണീക് ലേബര്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍\' പൊടുന്നനെ പരിശോധന നടത്താന്‍ നിലവില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഇന്‍സ്‌പെക്ടര്‍മാര്‍ക്കുപകരം \'ഫെസിലിറ്റേറ്റര്‍\'മാരെ സര്‍ക്കാര്‍ നിയമിക്കണം. മുന്‍കൂട്ടി അറിയിച്ചാണ് പരിശോധന നടത്തേണ്ടത്. ഫെസിലിറ്റേറ്റര്‍ക്ക് തൊഴിലുടമയുടെ ഉപദേശകന്റെ പങ്ക്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends