Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മൊഴികളില്‍ വൈരുധ്യമേറെ; ഗുര്‍ദാസ്പൂര്‍ എസ്പി എന്‍ഐഎയുടെ നിരീക്ഷണത്തില്‍

07 JANUARY 2016 09:58 AM IST
മലയാളി വാര്‍ത്ത.

ഭീകരര്‍ തട്ടിക്കൊണ്ടുപോയശേഷം വഴിയില്‍ ഉപേക്ഷിച്ചുവെന്നു പറയപ്പെടുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സൂക്ഷ്മ നിരീക്ഷണത്തിലാക്കി. സല്‍വീന്ദര്‍ സിങ് പറയുന്നതില്‍ ഒട്ടേറെ വൈരുധ്യങ്ങളുള്ളതായി എന്‍ഐഎ സംഘം കണ്ടെത്തിയിട്ടുണ്ട്. പത്താന്‍കോട്ടുനിന്ന് 40 കിലോമീറ്റര്‍ അകലെ ഗ്രാമ പ്രദേശമായ ഗുല്‍പ്പൂര്‍ഇംലി എന്ന സ്ഥലത്ത് ഔദ്യോഗികവാഹനത്തില്‍ പോകുമ്പോഴാണ് എസ്പിയെയും സുഹൃത്തായ ജ്വല്ലറി ഉടമ രാജേഷ് വര്‍മയെയും പാചകക്കാരന്‍ മദന്‍ ഗോപാലിനെയും തീവ്രവാദികള്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്നത്.

എസ്പി സഞ്ചരിച്ചിരുന്ന നീല ബീക്കണ്‍ ഘടിപ്പിച്ച മഹീന്ദ്ര എക്‌സ്‌യു വാഹനത്തിലാണ് ഭീകരര്‍ വ്യോമസേനാ താവളത്തിലെത്തിയത്. വാഹനം അവര്‍ തട്ടിയെടുത്തതാണെന്നാണ് എസ് പിയുടെ മൊഴി. എസ്പിയുടെ മൂന്നു മൊബൈല്‍ ഫോണുകളില്‍ രണ്ടെണ്ണം തീവ്രവാദികള്‍ കൈക്കലാക്കി. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലില്‍നിന്നാണ് എസ്പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തില്‍ പോകുന്നതിനാലും രാത്രിയായതിനാലും റിവോള്‍വര്‍ എടുക്കുകയോ സുരക്ഷാഗാര്‍ഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നും സല്‍വീന്ദര്‍ മൊഴിനല്‍കിയിരുന്നു.

എന്നാല്‍, ഡിസംബര്‍ 31-നു മുന്‍പ് ഒരിക്കലും സല്‍വീന്ദര്‍ സിങ് ഇവിടെ വന്നിട്ടില്ലെന്ന് ആരാധനാലയം അധികൃതര്‍ പറയുന്നു. പതിവായി അദ്ദേഹം ഇവിടെ വരാറുണ്ട് എന്നു പറയുന്നതു ശരിയല്ല. ഡിസംബര്‍ 31-നു രാവിലെ സല്‍വീന്ദര്‍ സിങ് ഈ ആരാധനാലയത്തില്‍ ചെന്നിരുന്നതായും അവര്‍ പറയുന്നു, ആ സമയം മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് എന്‍ഐഎ തിരക്കുകയാണ്. ഭീകരര്‍ ഉറുദുവാണ് സംസാരിച്ചിരുന്നതെന്നും അത് തനിക്കു മനസ്സിലായിരുന്നില്ല എന്നും സല്‍വീന്ദര്‍ പറയുന്നതും സംശയകരമാണ്. കാരണം ഇവിടെയുള്ള സിഖുകാര്‍ക്കു പൊതുവേ ഉറുദു പരിചിതമായ ഭാഷയാണ്. ഭീകരര്‍ കശ്മീരി സംസാരിച്ചിരുന്നതായും എസ്പിയുടെ മൊഴിയിലുണ്ട്.

എന്നാല്‍ കശ്മീരി ഭാഷ കേള്‍പ്പിച്ചപ്പോള്‍ അത് ഏതു ഭാഷയാണെന്ന് എസ്പിക്ക് തിരിച്ചറിയാനുമായില്ല. പഞ്ചാബിലെ ഈ ഭാഗം ലഹരികടത്തു മേഖലയാണ്. പാക്കിസ്ഥാനില്‍ നിന്ന് സ്ഥിരമായി ലഹരികടത്തുന്ന സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങളുമായി സല്‍വീന്ദര്‍ സിങ്ങിന് അടുപ്പമുണ്ടായിരുന്നോ എന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. സല്‍വീന്ദര്‍ സിങ് മോശമായി പെരുമാറിയെന്നാണ് അഞ്ചു വനിതാകോണ്‍സ്റ്റബിള്‍മാരുടെ പരാതിയിലുള്ളത്.

അതിരുവിട്ടതായിരുന്നു എസ്പിയുടെ സംഭാഷണം എന്നും പരാതിയില്‍ പറയുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുന്നതിനു രണ്ടുദിവസം മുന്‍പ് സല്‍വീന്ദറിനെ ജലന്ധറില്‍ ആംഡ് പൊലീസ് അസിസ്റ്റന്റ് കമന്‍ഡാന്റായി സ്ഥലംമാറ്റിയിരുന്നു. വനിതാ പൊലീസുകാരുടെ പരാതി അന്വേഷിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തിയ എജി ഗുരുപ്രീത് കൗറിനു മുന്‍പാകെയും വനിതാ പൊലീസുകാര്‍ ആരോപണം ആവര്‍ത്തിക്കുകയാണു ചെയ്തത്. താന്‍ നിരപരാധിയാണെന്നും ചില തല്‍പരകക്ഷികള്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് സല്‍വീന്ദര്‍സിങ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends