Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു, മകള്‍ മെഹ്ബൂബ മുഫ്തി പുതിയ മുഖ്യമന്ത്രി

07 JANUARY 2016 10:15 AM IST
മലയാളി വാര്‍ത്ത.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് (79) അന്തരിച്ചു. മകളും മകളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. മെഹ്ബൂബയെ മുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സെയീദിന്റെ മരണവാര്‍ത്ത എത്തുന്നത്. സെയീദിനു ശേഷം പാര്‍ട്ടിയിലെ അനിഷേധ്യ നേതാവുകൂടിയായതിനാല്‍ മെഹ്ബൂബയ്ക്ക് പകരം മറ്റൊരാളെ നിശ്ചയിക്കാന്‍ മറ്റാരും മുതിരുകയില്ല. ഇതോടെ സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും 56 കാരിയായ മെഹ്ബൂബ.
അതേസമയം, മെഹ്ബൂബയുടെ സ്ഥാനാരോഹണം എന്നത്തേക്ക് ഉണ്ടാകുമെന്ന് അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. സെയീദിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മെഹ്ബൂബ ചുമതലയേല്‍ക്കാനാണ് സാധ്യത. മെഹ്ബൂബ മുഖ്യമന്ത്രിയാകുന്നതിനെ സഖ്യകക്ഷിയായ ബി.ജെ.പിയോ ആര്‍.എസ്.എസോ എതിര്‍ക്കാന്‍ സാധ്യതയില്ല. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചത്.
ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി ഇവിടെ ചികിത്സയിലായിതുന്നു സയീദ്. എണ്‍പതാം പിറന്നാളിന് അഞ്ചു ദിവസം മാത്രം ശേഷിക്കേയാണ് മരണം സയീദിനെ തട്ടിയെടുത്തത്.
ജമ്മു കശ്മീര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായിരുന്നു ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ സയീദ്. രണ്ടു തവണ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ സയീദ്
1989 ഡിസംബര്‍ മുതല്‍ 1990 നവംബര്‍ വരെ വി.പി സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത ആദ്യ മുസ്ലീം നേതാവും സയീദ് ആയിരുന്നു. കശ്മീര്‍ പ്രശ്‌നത്തില്‍ ശാശ്വത പരിഹാരത്തിനായി ഏറെ പ്രയത്‌നിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്ന് കശ്മീര്‍ വിഘടനവാദികളില്‍ നിന്നും ഏറെ എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.
1936 ജനുവരി 12ന് കശ്മീരിലായിരുന്നു ജനനം. കോണ്‍ഗ്രസിലൂടെയായിരുന്നു സയീദ് രാഷ്ട്രീയത്തില്‍ സജീവമായത്. 1987 വരെ കോണ്‍ഗ്രസില്‍ തുടര്‍ന്നു. തുടര്‍ന്ന് പാര്‍ട്ടി വിട്ട് വി.പി സിംഗിന്റെ ജനതാദളില്‍ ചേര്‍ന്നു. എന്നാല്‍ പി.വി നരസിംഹറാവുവിന്റെ സ്വാധീനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സെയ്ദ് 1999 വരെ തുടര്‍ന്നു. 1999ല്‍ കോണ്‍ഗ്രസ് വിട്ട സയീദ് മകള്‍ മെഹ്ബൂബ മുഫ്തിക്കൊപ്പം ജമ്മു കശ്മീര്‍ പീപ്പീള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചു.
2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാറ്റുരച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 18 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച സെയ്ദ് മുഖ്യമന്ത്രിയായി. മൂന്നു വര്‍ഷം ഭരിച്ചു. തുടര്‍ന്നു വന്ന തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരം പിടിച്ചെടുത്തു. എന്നാല്‍ 2015ലെ തെരഞ്ഞെടുപ്പില്‍ പി.ഡി.പിക്കും ബി.ജെ.പിക്കുമൊപ്പം ചേര്‍ന്ന് സയീദ് വീണ്ടും അധികാരത്തിലെത്തുകായിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ് വൈകാതെ സയീദിന്റെ കുടുംബവും ഭീകരരുടെ ഹിറ്റ്‌ലിസ്റ്റിലായി. മൂന്നാമത്തെ മകള്‍ റൂബിയയെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. അഞ്ചു തീവ്രവാദികളെ മോചിപ്പിച്ച ശേഷമാണ് മകളെ ഭീകരര്‍ വിട്ടയച്ചതും. മെഹ്ബൂബ മുഫ്തിയടക്കം മൂന്ന് മക്കളാണ് സയീദിനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (4 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (4 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (4 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (7 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (7 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (11 hours ago)

പിണറായി രാജി വയ്ക്കും..?!  (11 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (11 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (11 hours ago)

Malayali Vartha Recommends