ബംഗ്ലാദേശില്‍ വിമത നേതാവ് തൂക്കിലേറുന്നു

ബംഗ്ലാദേശില്‍ വിമത നേതാവായ ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി നേതാവ് മോത്തിയൂര്‍ റഹ്മാന്‍ തൂക്കിലേറുന്നു. 1971ലെ സ്വതന്ത്ര്യസമരകാലത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് വിചാരണ കോടതി വധശിക്ഷ വിധിച്ച നിസാമിയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചു. ശിക്ഷയ്‌ക്കെതിരെ 76കാരനായ മോത്തിയൂര്‍ റഹ്മാന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളുകയായിരുന്നു. വിധി കോടതി പുനഃപരിശോധിക്കുകയോ പ്രസിഡന്റ് മാപ്പുനല്‍കുകയോ ചെയ്തില്ലെങ്കില്‍ വൈകാതെ ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. സ്വാതന്ത്ര സമരത്തിനിടെ നടന്ന കലാപത്തില്‍ കൊലപാതകം, മാനഭംഗം, പ്രമുഖ ബുദ്ധിജീവികളുടെ കൊലപാതകത്തിന് ആസൂത്രണം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ.
2000 മുതല്‍ ജമാഅത്തെ ഇസ്ലാമി പാര്‍ട്ടി നേതാവായി പ്രവര്‍ത്തിക്കുന്ന മോത്തിയുര്‍ 20012006 സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. 2013 ഡിസംബര്‍ മുതല്‍ വിമത നേതാക്കള്‍ നിയമനടപടി നേരിടുകയാണ്. ഇതിനകം മൂന്ന പ്രമുഖ നേതാക്കളെ തൂക്കിലേറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















