പുതിയ ജിഹാദിജോണ്‍ തന്റെ സഹോദരനെന്ന് കോണിക്ക ധര്‍

കൊല്ലപ്പെട്ടെന്ന് കരുതുന്ന ജിഹാദി ജോണിന് പകരം ഐഎസ് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്ന പുതിയ ഭീകരന്‍ ഇന്ത്യന്‍ വംശജനെന്ന് സംശയം. ബ്രിട്ടന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിദ്ധാര്‍ത്ഥ് ആണെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ സംശയം.
സിദ്ധാര്‍ത്ഥ് ധര്‍ എന്നായിരുന്നു ഹിന്ദുവായിരുന്ന ഇയാളുടെ പഴയ പേരെന്നും ബ്രിട്ടീഷ് പൗരനായ ഇയാള്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് അബു റുമായ്‌സാഹ് ആയി മാറുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇയാളെ പുതിയ ജിഹാദി ജോണ്‍ എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.
വീഡിയോ കണ്ട സിദ്ധാര്‍ത്ഥിന്റെ സഹോദരി മുഖം മൂടി ധരിച്ച ഭീകരന്റെ ശബ്ദം സിദ്ധാര്‍ത്ഥിന്റേതിനോട് സാദൃശ്യമുള്ളതാണെന്ന് പറഞ്ഞു. എന്നാല്‍ സിദ്ധാര്‍ത്ഥാണ് ഇതെന്ന് വിശ്വസിക്കാതിരിക്കാനാണ് തനിക്കിഷ്ടമെന്നും ഇത് തന്റെ സഹോദരനാണെങ്കില്‍ താന്‍ തന്നെ അവനെ കൊല്ലുമെന്നും സഹോദരിയായ കോണിക്ക ധര്‍ പറഞ്ഞു.
പത്ത് വര്‍ഷം മുമ്പ് സിദ്ധാര്‍ത്ഥ് ഇസ്ലാം മതം സ്വീകരിച്ചിരുന്നതായി സിദ്ധാര്‍ത്ഥിന്റെ അമ്മ പറയുന്നുണ്ട്. വീഡിയോയിലുള്ള ശബ്ദം സിദ്ധാര്‍ത്ഥിന്റേതാണെന്ന് ഉറപ്പാണെന്നാണ് ഒരു സുഹൃത്ത് പറഞ്ഞത്. വിശുദ്ധയുദ്ധം തുടരുമെന്നും യൂറോപ്പ് പിടിച്ചെടുക്കുമെന്നും ശരി അത്ത് നടപ്പാക്കുമെന്നും 11 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു.
ഭീകരബന്ധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയും 2014-ല്‍ ബ്രിട്ടന്‍ വിടുകയും ചെയ്തു. ഐഎസ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിദ്ധാര്‍ത്ഥ് തന്നെയാണെങ്കില്‍ അയാള്‍ക്ക് ജാമ്യം നല്‍കി ബ്രിട്ടന്‍ വിടാന്‍ അനുവദിച്ച സാഹചര്യം സര്‍ക്കാര്‍ വ്യക്തമാക്കേണ്ടി വരും.
ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ സിറിയയിലേയ്ക്ക് തിരിച്ചതെന്നാണ് സൂചന. കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ അടക്കമുള്ള ബിസിനസുകളുമായി കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് മതം മാറിയ ശേഷം തീവ്രവാദ സംഘടനയായ അല്‍ മുഹാജിറൂണില്‍ ചേര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















