ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങളെ ചെറുക്കാൻ സജ്ജമായി ഇന്ത്യൻ സൈന്യം....ശത്രുവിന്റെ തല ഇനി തകരും...കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം..
ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങളെ ചെറുക്കാൻ സുസജ്ജമായി ഇന്ത്യൻ സൈന്യം. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമായി 545 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന സെൻട്രൽ സെക്ടറിലെ നിയന്ത്രണ രേഖയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചതായി സൈന്യം അറിയിച്ചു. ഇതോടനുബന്ധിച്ച് പ്രദേശം കോർപ്‌സ് ആസ്ഥാനമാക്കി മാറ്റുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
” ബറേലിയിലെ ഉത്തർ ഭാരത് പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ പ്രദേശം ഒരു കോർപ്‌സ് ആസ്ഥാനമാക്കി മാറ്റുന്നത് നല്ല നീക്കമാണെന്ന് വിശ്വസിക്കുന്നു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖ കൈകാര്യം ചെയ്യുന്നതിനും സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.”- മുൻ നോർത്തേൺ ആർമി കമാൻഡറായ ലെഫ്റ്റന്റ് ജനറൽ ഡി എസ് ഹൂഡ പറഞ്ഞു.
ഏകദേശം നാല് വർഷമായി കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. ഈ സമയത്താണ് സൈന്യം മേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലഖ്‌നൗ ആസ്ഥാനമായുള്ള സെൻട്രൽ കമാൻഡിന് കീഴിൽ വരുന്ന പ്രദേശമാണ് യുബി ഏരിയ. കഴിഞ്ഞ ഏഴ്, എട്ട് വർഷത്തിനിടയിൽ സൈന്യം നിരവധി പ്രവർത്തനങ്ങൾ മേഖലയിൽ നടത്തി വരുന്നുണ്ട്. കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‌ക്കുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കോർപ്‌സ് ആസ്ഥാനമാക്കി മേഖലയെ മാറ്റുകയാണ് ഉത്തമമെന്നും ഹൂഡ വ്യക്തമാക്കി.കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം. പുതുതലമുറ ആയുധങ്ങൾ സായുധ സേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെയും ഭാഗമാക്കുന്നതിനായി 84,560 കോടി രൂപയുടെ ഇടപാടിന് പ്രതിരോധ മന്ത്രി
രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) വെള്ളിയാഴ്ച അനുമതി നൽകി. ഇന്ത്യൻ കമ്പനികളുമായിട്ടാണ് കൂടുതൽ കരാർ ലഭിച്ചിരിക്കുന്നത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ഡിഎസി 84,560 കോടി രൂപയുടെ ഇടപാടിന് അംഗീകാരം നൽകിയതായി അധികൃതർ ഔദ്യോഗികമായി അറിയിച്ചു. കര, വായു, നാവിക സേനകൾക്ക് പുറമെ കോസ്റ്റ് ഗാർഡിനുമാണ് പുതിയ ആയുധങ്ങൾ വാങ്ങുന്നത്. പുതിയ തലമുറ ടാങ്കുകൾ, റഡാർ, ഹെവി - വെയ്റ്റ് ടോർപ്പിഡോകൾ, മീഡിയം റേഞ്ച് മാരിടൈം റെക്കനൈസൻസ് & മൾട്ടി മിഷൻ മാരിടൈം എയർക്രാഫ്റ്റ്, ഫ്ലൈറ്റ് റീഫ്യൂല്ലർ എയർക്രാഫ്റ്റുകൾ, മീഡിയം റേഞ്ച് നിരീക്ഷണ സംവിധാനം, വായുവിൽ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള കൂടുതൽ വിമാനങ്ങൾ എന്നിവയാണ് പ്രധാനമായും വാങ്ങുക.കരാറിൻ്റെ ഭൂരിഭാഗവും ഇന്ത്യൻ കമ്പനികൾക്ക് തന്നെയാണ് ലഭിച്ചതെന്നാണ് സവിശേഷത.
നാവികസേനയ്ക്ക് 9 സമുദ്ര നിരീക്ഷണ വിമാനങ്ങളും ഇന്ത്യൻ കോസ്റ്റ് ഗാർഡിന് 6 മാരിടൈം പട്രോളിങ് വിമാനങ്ങളും വാങ്ങാൻ പ്രതിരോധ മന്ത്രാലയം നേരത്തെ അംഗീകാരം നൽകിയിരുന്നു. ഏകദേശം 29,000 കോടി രൂപയുടേതാണ് ഈ കരാർ.നാവികസേനയ്ക്കും ഇന്ത്യൻ കോസ്റ്റ് ഗാർഡിനും വേണ്ടി തദ്ദേശീയമായി നിർമിച്ച 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ തോക്കുകളുടെ നിർമാണത്തിനും വിതരണത്തിനുമായി കാൺപൂർ ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഫെബ്രുവരി 14ന് പ്രതിരോധ മന്ത്രാലയം 1,752.13 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാൻ ഡിഎസി അനുമതി നൽകിയത്.
https://www.facebook.com/Malayalivartha