മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി

മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പാരമ്പര്യമാണെന്നും മന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തിലുണ്ടായിരുന്നു. ഈ ഘട്ടത്തില്‍ പദ്ധതി (പ്രോജക്റ്റ് ടൈഗര്‍) ആസൂത്രണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ല. പ്രൊജക്ട് ടൈഗറിന്റെ 50 വര്‍ഷത്തെ സ്മരണയ്ക്കായി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മോദി മൈസൂരിലെത്തിയത്.
പ്രോജക്ട് ടൈഗറിന്റെ 50 വര്‍ഷത്തെ സ്മരണയുടെ തലേന്നാണ് പ്രധാനമന്ത്രി മൈരുസു-ബന്ദിപ്പൂര്‍ സന്ദര്‍ശിച്ചതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു . ആ സമയത്ത് എം.സി.സി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അതിനാല്‍, ഇത് പൂര്‍ണ്ണമായും ഒരു കേന്ദ്ര സര്‍ക്കാര്‍ പരിപാടിയായിരുന്നു. മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയില്‍ നിന്ന് ലഭിക്കണം.
'സംസ്ഥാന സര്‍ക്കാരിന്റെ വനംവകുപ്പ് ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് കത്തെഴുതിയിരുന്നു. ഹോട്ടല്‍ ബില്‍ (80 ലക്ഷം രൂപ) സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കണമെന്ന് അവര്‍ അറിയിച്ചു. ഞങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചു. അതില്‍ ഒരു പ്രശ്‌നവുമില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടല്‍ തങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ നിയമപരമായ വഴി കണ്ടെത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഖണ്ട്രെ പറഞ്ഞു.
https://www.facebook.com/Malayalivartha