മാനേജ്‌മെന്റെിന്റെ പീഢനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് മൂന്നു വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. എസിവി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിനെതിരെ ആത്മഹത്യ കുറിപ്പെഴുതി വച്ച് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. കിണറ്റില്‍ ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
വില്ലുപുരം എസ്‌വിഎസ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ശരണ്യ, മോനിഷ,പ്രിയങ്ക എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹ്ത്യയ്ക്കു കാരണം കോളേജ് അധികൃതരാണെന്നു കാണിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രവേശന സമയത്ത് വാങ്ങിയ ആറു ലക്ഷം രൂപയ്ക്കു പുറമേ കൂടുതല്‍ ഫീസിനായി മാനേജ്‌മെന്റ് ഇവരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായി കുറിപ്പില്‍ പരാമര്‍ശമുണ്ട്. മരണത്തിന്റെ പേരില്‍ മനേജ്‌മെന്റിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കുറിപ്പിലുണ്ട്.
കോളേജ് അധികൃതകരുടെ പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തതെന്ന് മരിച്ച കുട്ടിയുടെ പിതാവ് ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























