ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ഇടക്കാലത്തേക്കു സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍
ഹര്‍ജിയില്‍ ഇന്നു തന്നെ വാദം കേള്‍ക്കണമെന്ന് കേജ്രിവാളിന്റെ അഭിഭാഷകര്‍ ആവശ്യപ്പെടും. ജൂണ്‍ 20നാണ് വിചാരണക്കോടതി കേജ്രിവാളിനു ജാമ്യമനുവദിച്ചത്.
എന്നാല്‍, വിചാരണക്കോടതി നടപടിക്കെതിരെ പിറ്റേന്ന് തന്നെ ഇ.ഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നായിരുന്നു ഇ.ഡിയുടെ വാദം. കേസിന്റെ മുഴുവന്‍ രേഖകളും പഠിക്കാനുണ്ടെന്നു പറഞ്ഞ ഹൈക്കോടതി വിധി പറയുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റുന്നുവെന്ന് പറഞ്ഞു. ജാമ്യം നല്‍കിയ വിചാരണക്കോടതിയുടെ ഉത്തരവ് അതുവരെ സ്റ്റേ ചെയ്യുന്നുവെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha