ഭര്‍ത്താവിന് ഐ.എസ് ബന്ധമുണ്ടെന്ന് സമ്മതിച്ച് മുസ്താഹ് ഷെയ്ഖിന്റെ ഭാര്യ ഉജ്മ

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധം ആരോപിച്ച് ദേശിയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തയാളുടെ ഭീകരബന്ധം അംഗീകരിച്ച് ഭാര്യ രംഗത്ത്. മുംബൈ സ്വദേശിയായ മുദ്ദാബിര്‍ മുസ്താഹ് ഷെയ്ഖിനെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
34കാരനായ മുസ്താഹ് ഷെയ്ഖ് ഐ.എസിനൊപ്പം പോരാടുന്നതിനായി ഉടന്‍ സിറിയയിലേക്ക് കടക്കാനിരിക്കുകയായിരുന്നു എന്ന് എന്‍.ഐ.എ പറയുന്നു. ഇക്കാര്യം മുസ്താഹ് ഷെയ്ഖിന്റെ ഭാര്യ ഉജ്മ അന്വേഷണ സംഘത്തോട് അംഗീകരിച്ചു.
ഭര്‍ത്താവ് സിറിയയിലേക്ക് കടക്കാന്‍ മുമ്പേ തീരുമാനിച്ചിരുന്നതായി ഉജ്മ പറയുന്നു. രണ്ട് കുട്ടികളുള്ള കുടുംബം മുസ്താഹ് ഷെയ്ഖിന് ഉള്ളതായും തങ്ങളെ വിട്ട് പോകരുതെന്നും പലപ്പോഴും താന്‍ ആവശ്യപ്പെട്ടിരുന്നതായും ഉജ്മ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അദ്ദേഹം ചെവിക്കൊണ്ടില്ല. ഐ.എസിനൊപ്പം പോരാടുകയെന്നത് തന്റെ കടമയാണെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നതായി ഉജ്മ പറഞ്ഞു. 50,000 രൂപ മാസശബളം വാങ്ങിയിരുന്ന ഐ.റ്റി പ്രഫഷണല്‍ ആയിരുന്നു മുസ്താഹ് ഷെയ്ഖ്.
ഇന്ത്യയില്‍നിന്ന് ഐ.എസിലേക്ക് പോരാളികളെ റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രമുഖനാണ് മുസ്താഹ് ഷെയ്ഖ് എന്ന് അന്വേഷണ സംഘം പറയുന്നു. ഇയാളെ മുംബൈ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ ഹാജരാക്കി. മുസ്താഹ് ഷെയ്ഖിന് എതിരെ രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























