Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..


സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...


കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

സായിപ്പിനെ നിര്‍ത്തി പൊരിച്ച് വീണ്ടും തരൂര്‍, ബ്രിട്ടീഷ് എംപിയെ സാക്ഷിയാക്കി ബ്രിട്ടന്‍ ഇന്ത്യയില്‍ കാണിച്ച നെറുകേടുകളെക്കുറിച്ച് തുറന്നടിച്ചു

26 JANUARY 2016 04:43 AM IST
മലയാളി വാര്‍ത്ത.

എന്തെല്ലാം പറഞ്ഞാലും സായിപ്പിനെതിരെ അവരുടെ പുലിമടയില്‍പ്പോയി വെല്ലുവിളാക്കാനുള്ള ധൈര്യം ഉള്ള ഒറ്റ ഇന്ത്യക്കാരനെ ഉള്ളൂ അതാണ് സാക്ഷാല്‍ ശശി തരൂര്‍. അവരെക്കാള്‍ നന്നായി അവരുടെ ഭാഷ സംസാരിക്കുന്ന. അവര്‍ ഇന്ത്യയില്‍ കാണിച്ച നെറികേടുകളെക്കുറിച്ച് തുറന്നു പറയാനുള്ള ചങ്കൂറ്റം ഇതെല്ലാം തരൂരിനെ വ്യത്യസ്തനാക്കുന്നു.
അവസരം കിട്ടുമ്പോള്‍ ഒക്കെ ബ്രിട്ടീഷ് കൊളോണിയസത്തിനെതിരെ ആഞ്ഞടിക്കാന്‍ ഉള്ള മിടുക്ക് തനിക്ക് വേണ്ടുവോളം ഉണ്ടെന്ന് തെളിയിക്കുകയായിരുന്നു ശശി തരൂര്‍ വീണ്ടും. കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ എത്തി ബ്രിട്ടീഷ് കൊളോണിയസത്തില്‍ ഇന്ത്യക്ക് സംഭവിച്ച പരിക്ക് എണ്ണിയെണ്ണി പറഞ്ഞു. ലോകത്തിന്റെ മൊത്തം കയ്യടി നേടിയ ഇന്ത്യയുടെ രാജ്യാന്തര നയ വിദഗ്ധന്‍ എന്ന് കൂടി അറിയപ്പെടുന്ന ശശി തരൂര്‍ ഇന്നലെ രാജസ്ഥാനില്‍ റിപ്പബ്ലിക് ദിന ചടങ്ങുകളുടെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് വീണ്ടും ബ്രിട്ടനെതിരെ വാക്കുകളുടെ ശരമാരി പെയ്യിച്ചത്.
ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയുടെ അവശേഷിപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സര്‍വീസിലു ജുഡീഷ്യറിയിലുമൊക്കെ ഇപ്പോഴും ബാക്കിയാണ്. അതിവേഗം വികസനത്തിലേക്ക് കുതിക്കാന്‍ വെമ്പുന്ന ഭാരതത്തിന് പലപ്പോഴും തടസമാകുന്നത് പണ്ട് ബ്രിട്ടീഷുകാരാല്‍ തീര്‍ക്കപ്പെട്ട ഈ സംവിധാനങ്ങള്‍ തന്നെയാണ്. എന്നാല്‍, ഇതിന്റെ യഥാര്‍ത്ഥ കാരണക്കാരായ ബ്രിട്ടനെ വിമര്‍ശിക്കാന്‍ ഇന്ത്യന്‍ നേതാക്കളാരും ധൈര്യപ്പെടാറില്ല. എന്നാല്‍ ബ്രിട്ടീഷുകാരെ അവരുടെ പുലിമടയില്‍ പോയി നേരിടാന്‍ ധൈര്യമുള്ളത് ഒരേയൊരു ഇന്ത്യക്കാരന് മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പേര് ശശി തരൂര്‍ എന്നാണ്. ബ്രിട്ടീഷില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബ്രിട്ടീഷുകാരോട് വാദിച്ചു ജയിച്ച തരൂര്‍ ഒരിക്കല്‍ കൂടി വെള്ളക്കാരെ വെള്ളം കുടിപ്പിച്ചുകൊണ്ട് രംഗത്തെത്തി. ഒടുവില്‍ തരൂരിന്റെ പ്രഗത്ഭ്യത്തെ അംഗീകരിക്കേണ്ടി വന്നു ബ്രിട്ടീഷുകാര്‍ക്ക്.
ഇന്ത്യ എന്തെന്ന് അറിയാതെ ബ്രിട്ടന്‍ സൃഷ്ടിച്ച പാര്‍ലിമെന്ററി സിസ്റ്റം മൂലമാണ് ഇന്ത്യ ഇപ്പോഴും രാജ്യപുരോഗതിയില്‍ വിഷമതകള്‍ നേരിടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കഴിഞ്ഞ വര്‍ഷം അദ്ദേഹം നടത്തിയ പ്രസംഗം ഇതിനകം യൂട്യൂബ് വഴി 32 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. അന്ന് ഈ വാര്‍ത്ത മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 42000 ഓളം ആളുകള്‍ ഫേസ്ബുക്ക് ഷെയര്‍ ചെയ്യുകയും ഇക്കാര്യം തരൂര്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബ്രിട്ടണിലെ നയതന്ത്ര വിദഗ്ധരും തരൂര്‍ പറയുന്നത് ശരിയാണെന്ന് അന്ന് പറയുകയും ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നേരിട്ട് തന്റെ അഭിനന്ദനം തരൂരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോദി അഭിനന്ദിച്ചെങ്കിലും സ്വന്തം പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയില്‍ നിന്നും തരൂരിന് വിമര്‍ശം കേള്‍ക്കേണ്ടിയും വന്നു.

ഇന്ത്യയുടെ അഭിരുചികള്‍ക്ക് ഒരു തരത്തിലും ഇണങ്ങുന്ന വിധം അല്ല ബ്രിട്ടണ്‍ ഇന്ത്യക്ക് വേണ്ടി പാര്‍ലമെന്ററി സിസ്റ്റം തയ്യാറാക്കിയത് എന്നും ഇന്നും നമ്മള്‍ ആ രീതി പിന്തുടരുന്നതാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാന തടസം ആയി നില്‍ക്കുന്നതെന്നും വാദിച്ചായിരുന്നു തരൂര്‍ ഇക്കാര്യം സ്ഥാപിച്ചെടുത്തത്. ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ഉതകുന്ന വിധത്തിലായിരുന്നില്ല ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയെ കോളനിയാക്കി ഭരിച്ചത്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംസ്‌ക്കാരവും വന്‍ ജന സംഖ്യയും കണക്കിലെടുക്കാതെ തികഞ്ഞ ബ്രിട്ടീഷ് കാഴ്ചപ്പാടോടെയാണ് അന്ന് ബ്രിട്ടണ്‍ പാര്‍ലമെന്റ് സിസ്റ്റം രൂപപ്പെടുത്തിയത് എന്നും തരൂര്‍ വ്യക്തമാക്കി.
''ഒരു ചെറിയ ദ്വീപായ ബ്രിട്ടണ്‍ എഴുതിയ ജാതകമാണ് ഇന്ത്യയുടേത്. വെറും 6 കോടി ജനങ്ങള്‍ മാത്രമാണ് ഇപ്പോഴും അവിടെ ഉള്ളത്. ഓരോ എംപിക്കും പ്രതിനിധീകരിക്കാന്‍ ഉള്ളതോ വെറും ഒരു ലക്ഷം പേരെ. എന്നാല്‍ ഇത് ഇന്ത്യയുമായി തട്ടിച്ചു നോക്കിയാലോ? ഓരോ ഇന്ത്യന്‍ എംപിയും 20 ലക്ഷം ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണം. കൂടാതെ ജാതി, മതം, ഭാഷ, വസ്ത്രം, ഭക്ഷണം തുടങ്ങി അസംഖ്യം വൈവിധ്യം കൂടി കൈകാര്യം ചെയ്യേണ്ടി വരും. പലപ്പോഴും കൂട്ട് കക്ഷി സര്‍ക്കാര്‍ എന്ന വെല്ലുവിളിയും. ശാരീരികമായും മാനസികമായും ഒരു പാര്‍ലമെന്റ് അംഗത്തിന് ഇത്രയും വിപുലമായ ജോലി ചെയ്യുക ദുഷ്‌ക്കരമാണ് '' ബ്രിട്ടീഷ് സിസ്റ്റം പിന്തുടരുന്നതിലെ വൈഷമ്യം എണ്ണി എണ്ണി വിവരിക്കുക ആയിരുന്നു തിരുവനന്തപുരം എംപി കൂടിയായ ശശി തരൂര്‍. തരൂരിന്റെ വാക്കുകള്‍ക്ക് മുന്നില്‍ പലപ്പോഴും പതറി പോയ ബ്രിട്ടീഷ് എംപി നേരത്തെ ബ്രിട്ടന്റെ കൊളോണിയല്‍ ചരിത്രം വേണ്ട വിധം സ്‌കൂളുകളില്‍ പഠിപ്പിച്ചിരുന്നില്ലെന്നും ഇപ്പോള്‍ സിലബസില്‍ മാറ്റം വരുത്തി വേണ്ട തരത്തില്‍ കോളനി വാഴ്ചയുടെ ഗുണ ദോഷ വശങ്ങള്‍ തങ്ങള്‍ പഠിപ്പിക്കുന്നുണ്ട് എന്നും പറഞ്ഞു ഒരു തരത്തില്‍ തല ഊരുക ആയിരുന്നു.
ഇന്നലെ തരൂര്‍ നടത്തിയ പ്രസംഗം ഓക്‌സ്‌ഫോര്‍ഡ് പ്രഭാഷണത്തിന്റെ തുടര്‍ച്ചയായി മാദ്ധ്യമ ലോകം ഏറ്റെടുത്തു കഴിഞ്ഞു. തരൂര്‍ റിപ്പബ്ലിക് ഡേ കൂടി മനസ്സില്‍ കണ്ടു കരുതി കൂട്ടി നടത്തിയ പ്രസംഗം തന്നെയാണ് എന്നാണ് നിരീക്ഷകരും വിലയിരുത്തുന്നത്. ഓക്‌സ്‌ഫോര്‍ഡ് പ്രഭാഷണം ബ്രിട്ടണില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി ഒരുക്കുകയും ബ്രിട്ടന്‍ അനധികൃതമായി ഇന്ത്യയില്‍ നിന്ന് സ്വത്തു കൈക്കലാക്കി എന്ന ധാരണ പടര്‍ത്താനും കേവലം 10 മിനിറ്റ് പ്രസംഗം കൊണ്ട് തരൂരിന് കഴിഞ്ഞിരുന്നു. ഇന്നലെ നടത്തിയ പ്രസംഗവും ഇത്തരത്തില്‍ ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തിലാകും വാക്കുകളില്‍ രൂക്ഷത വരുത്തി തരൂര്‍ ആഞ്ഞടിച്ചതും.
ജൈപൂര്‍ ലിട്ടറേച്ചര്‍ ഫെസ്റ്റിവലില്‍ ഓണ്‍ എന്ന വിഷയത്തില്‍ ബ്രിട്ടീഷ് കോളനി വാഴ്ചയെ കുറിച്ച് സംസാരിക്കാന്‍ ആണ് തരൂര്‍ നിയുക്തനായത്. ഇത്തവണ അദ്ദേഹത്തിന്റെ കൂരമ്പുകള്‍ കേട്ടിരിക്കേണ്ടി വന്നത് ബ്രിട്ടീഷ് പാര്‍ലമെന്റംഗം റ്റ്രിസ്റ്റം ഹന്റിനും. ബ്രിട്ടീഷ് കോളനി വാഴ്ചയെ കുറിച്ച് പ്രശസ്ത പത്ര പ്രവര്‍ത്തകനായ സ്വപാന്‍ ദാസ് ഗുപ്തയും പ്രഭാഷണ നിരയില്‍ ഉണ്ടായത് തരൂരിനെ ശരിക്കും ആവേശം കൊള്ളിക്കുക ആയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (15 minutes ago)

ഒറ്റപ്പെട്ട് പിണറായി,  (17 minutes ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (23 minutes ago)

20.5 കോടി സ്വന്തം ഖജനാവിൽ  (26 minutes ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (30 minutes ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (42 minutes ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (48 minutes ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (2 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (3 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (5 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (5 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (14 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (14 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (15 hours ago)

Malayali Vartha Recommends