അനതികൃത സ്വത്ത്: രണ്ടു മേജര്‍ ജനറല്‍മാര്‍ക്കെതിരെ സി.ബി.ഐ. അന്വേഷണം

രണ്ടു മേജര്‍ ജനറല്‍മാര്‍ക്കെതിരെ വരുമാനത്തില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ച കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. അനധികൃത സ്വത്തുസമ്പാദനത്തിന്റെ പേരില്‍ചില പട്ടാള ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം മന്ത്രാലയം സപ്തംബറില്‍ തടഞ്ഞിരുന്നു. ഇതില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളാണ് സി.ബി.ഐ.യ്ക്ക് കൈമാറിയത്. അഴിമതി ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. പരാതി പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സി.ബി.ഐ. മന്ത്രാലയത്തിന് കൈമാറും. മൂന്ന് ലഫ്റ്റനന്റ് ജനറല്‍മാരുടെ ഒഴിവുനികത്താനായി കഴിഞ്ഞവര്ഷം ചേര്‍ന്ന സേനാ പ്രത്യേക യോഗത്തിനുപിന്നാലെയാണ് അഴിമതിക്കാര്യങ്ങള്‍ പുറത്തുവന്നത്.
ഓഫീസര്‍മാരില്‍ നിന്നാണ് മൂന്നുപേരെ തിരഞ്ഞെടുക്കാനിരുന്നത്. ഇവരില്‍ ചിലര്‍ ക്കെതിരെ ഗുരുതരമായ പരാതികള്‍ ഉയര്‍ന്നു. ആഭ്യന്തരമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ ഇതു പരിശോധിച്ചു. ഇതേത്തുടര്‍ന്നാണ് കേസ് സി.ബി.ഐ.യ്ക്ക് കൈമാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























