ഭാര്യയെ ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗപ്പെടുത്തി

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അധികൃമങ്ങള്‍ക്ക് യാതൊരു കുറവും ഇല്ല. മധ്യപ്രദേശ് സെഹൊറില്‍ ഭാര്യയെ ഭര്‍ത്താവ് ഏഴ് സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടമാനഭംഗപ്പെടുത്തി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൂട്ട ബലാത്സംഗത്തിന് ശേഷം ഭാര്യയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
വഴിയിലൂടെ കടനന്നു പോയ ഒരാള്‍ ചാക്കില്‍ നിന്നും കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 26നാണ് സംഭവം നടന്നത്. ജനുവരി 25ന് വിവാഹ മോചനത്തിനായി 28കാരിയായ ഭാര്യ സെഹൊര്‍ ജില്ല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 26ന് ഉജ്ജയിന്‍ നജ്രിയിലുള്ള മാതാപിതാക്കളെ കാണാനായി യുവതി പോയി.
ബസ്റ്റാന്‍ഡില്‍ ബസ് കാത്ത് നിന്ന യുവതിയെ ഭര്‍ത്താവും ഏഴ് സുഹൃത്തുക്കളുമെത്തി ജീപ്പില്‍ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പ്രധാനപ്പെട്ട ചില കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവായ പപ്പു യുവതിയെ ജീപ്പില്‍ പിടിച്ച് കയറ്റി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം യുവതിയെ പപ്പുവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗപ്പെടുത്തുകയായിരുന്നു. കത്തികൊണ്ടും സംഘം ഇവരെ കുത്തി പരുക്കേല്‍പ്പിച്ചു.
യുവതി മരിച്ചു എന്ന് തെറ്റിധരിച്ചാണ് ഇവരെ ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിച്ചത്. വഴിയരികിലൂടെ പോയ യാത്രക്കാരനാണ് ചാക്കില്‍ നിന്നും കരച്ചില്‍ കേട്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























