ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും 16 മരണം... രണ്ടായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു, കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തി

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും 16 മരണം... രണ്ടായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു.
ആറ് പേര്‍ ഗുരുതരപരിക്കുകളോട് ആശുപത്രിയില്‍ ചികിത്സയില്‍. കേദാര്‍നാഥില്‍ നിന്നും ഇതുവരെ 737 പേരെ ഹെലികോപ്ടറില്‍ മാറ്റിയെന്ന് പൊലീസ് . 2,670 പേരെ സോനപ്രയാഗിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
കേദാര്‍നാഥ് താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ടു. ഭിംഭാലിയിലെ ട്രക്കിങ് പാതയിലുണ്ടായ ഉരുള്‍പ്പൊട്ടലും സോനപ്രയാഗിനും ഗൗരിഗുണ്ടിനും ഇടക്ക് മിന്നല്‍പ്ര?ളയത്തില്‍ ഹൈവേ തകര്‍ന്നതുമാണ് കേദാര്‍നാഥിനെ പ്രതിസന്ധിയിലാക്കിയത്.430 പേര്‍ ഇപ്പോഴും കേദാര്‍നാഥില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ വ്യോമസേനയുടെ ഹെലികോപ്ടറില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നു.കനത്ത മഴയെ തുടര്‍ന്ന് കേദാര്‍നാഥ് യാത്ര താല്‍ക്കാലികമായി നിര്‍ത്തി.
അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നല്‍കിയിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി പറഞ്ഞു.
" f
https://www.facebook.com/Malayalivartha

























