കരസേന മെഡിക്കല്‍ സര്‍വീസസിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ലെഫ്. ജനറല്‍ സാധന സക്സേന നായര്‍ ചുമതലയേറ്റു...

കരസേന മെഡിക്കല്‍ സര്‍വീസസിലെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ലെഫ്. ജനറല്‍ സാധന സക്സേന നായര്‍ ചുമതലയേറ്റു. പുണെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളേജില്‍നിന്ന് ബിരുദം നേടിയ ശേഷം 1985 ഡിസംബറിലാണ് സാധന സക്‌സേന സേനയുടെ ഭാഗമായി മാറിയത്.
ബെംഗളൂരുവിലെ ഐ.എ.എഫ്. ട്രെയിനിങ് കമാന്‍ഡിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫീസറായിരുന്നു. എയര്‍ മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചശേഷം ഡയറക്ടര്‍ ജനറലല്‍ ഹോസ്പിറ്റല്‍ സര്‍വീസസ് (ആംഡ് ഫോഴ്‌സ്) സ്ഥാനം വഹിച്ച ആദ്യ വനിതയുമാണ് സാധന സക്‌സേന.
ഉത്തര്‍പ്രദേശുകാരിയായ സാധന സക്‌സേനയുടെ അച്ഛനും സഹോദരനും വ്യോമസേനയില്‍ ഡോക്ടര്‍മാരായിരുന്നു. ഭര്‍ത്താവ് പാലക്കാട് ഒറ്റപ്പാലം വാണിയംകുളം സ്വദേശി റിട്ട. എയര്‍ മാര്‍ഷല്‍ കെ.പി. നായര്‍ (കാരാത്ത് പത്മദാസ് നായര്‍) വ്യോമസേന ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഫ്‌ലൈറ്റ് സേഫ്റ്റി ആയി 2015-ലാണ് വിരമിച്ചത്. സാധന സക്സേനയും കെ.പി.നായരും വ്യോമസേനയിലെ ആദ്യ എയര്‍മാര്‍ഷല്‍ ദമ്പതിമാരാണ് .
"
https://www.facebook.com/Malayalivartha

























