Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികളായ കുട്ടികള്‍ മരിച്ചുവീഴുന്നു... കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ 13 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

02 AUGUST 2024 07:11 PM IST
മലയാളി വാര്‍ത്ത

ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികളായ കുട്ടികള്‍ മരിച്ചുവീഴുന്നു. അസ്വാഭാവികമായി തന്നെ അന്തേവാസികളായ കുട്ടികള്‍ മരിച്ചുവീഴുന്നു. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അന്വേഷണത്തിലാണ് കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമില്‍ 13 കുട്ടികള്‍ മരിച്ചതായി കണ്ടെത്തുന്നത്. രോഹിണിയിലെ ആശാ കിരണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ജനുവരി മുതല്‍ ഇതുവരെ 27 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷെല്‍ട്ടര്‍ ഹോമിലെ മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മരണസംഖ്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി, മരണങ്ങളുടെ യഥാര്‍ത്ഥ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ക്ക് ശേഷമേ വ്യക്തമാകൂവെന്ന് എസ്ഡിഎം പറഞ്ഞു.

കുട്ടികള്‍ക്ക് നല്‍കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് എസ്ഡിഎമ്മിന്റെ റിപ്പോര്‍ട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എഎപി സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് ദേശീയ വനിതാ കമ്മീഷന്‍ (എന്‍സിഡബ്ല്യു) വസ്തുതാന്വേഷണ സംഘത്തെ ഷെല്‍ട്ടര്‍ ഹോമിലേക്ക് അയച്ചു. 'വര്‍ഷങ്ങളായി, ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ആശാ കിരണ്‍ ഷെല്‍ട്ടര്‍ ഹോമിന് എല്ലാ ആശകളും (പ്രതീക്ഷ) നഷ്ടപ്പെട്ടു. ആളുകള്‍ അതില്‍ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നു, ഡല്‍ഹി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല, ഒന്നും ചെയ്യുന്നില്ല, അത് അന്വേഷിക്കാന്‍ എന്റെ ടീമിനെ അയച്ചു. NCW ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ്മ പറഞ്ഞു.

ഡല്‍ഹി മന്ത്രി അതിഷി, മരണസംഖ്യയില്‍ ഭിന്നത രേഖപ്പെടുത്തി, മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ച് 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് (എസിഎസ്) ആവശ്യപ്പെട്ടു. 2024 ജനുവരി മുതല്‍ ഷെല്‍ട്ടര്‍ ഹോമില്‍ 14 മരണങ്ങള്‍ ഉണ്ടായതായി അതിഷി തന്റെ കത്തില്‍ കുറിച്ചു. അശ്രദ്ധമൂലം മരണത്തിന് ഇടയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഡല്‍ഹി ബിജെപിയുടെ സംഘവും ആശാ കിരണ്‍ ഷെല്‍ട്ടര്‍ ഹോമിലെത്തി. 'ഞങ്ങളുടെ വിവരമനുസരിച്ച്, കുട്ടികള്‍ക്ക് മലിനജലം ലഭിക്കുന്നു, അവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല, അവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല, അന്വേഷണം നടത്തണം, ഇതില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ശിക്ഷിക്കണം,' രേഖാ ഗുപ്ത, ബി.ജെ.പി. മഹിളാ മോര്‍ച്ച വൈസ് പ്രസിഡന്റ് പറഞ്ഞു. മയൂര്‍ വിഹാറിലെ അഴുക്കുചാലില്‍ മുങ്ങിമരിച്ച അമ്മയുടെയും മകന്റെയും വീട് കാവി പാര്‍ട്ടി നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

'ബിജെപി പ്രതിഷേധിക്കുന്നു. പക്ഷേ, മയൂര്‍ വിഹാറില്‍ ഒരു സ്ത്രീയും മകനും അഴുക്കുചാലില്‍ വഴുതിവീണ് മരിച്ചപ്പോള്‍ അവര്‍ പ്രതിഷേധിച്ചില്ല. അവര്‍ ആശാ കിരണില്‍ പ്രതിഷേധിക്കാന്‍ വന്നത് അത് ദില്ലി സര്‍ക്കാരിന്റെ കീഴിലാണെന്ന് അവര്‍ക്കറിയാം,' റായ് പറഞ്ഞു. ബന്ധപ്പെട്ട മന്ത്രി കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (2 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (3 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (4 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (4 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (4 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (5 hours ago)

Malayali Vartha Recommends