ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടം... മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐക്ക് കൈമാറി

ദില്ലിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കേസ് സിബിഐക്ക് കൈമാറി ദില്ലി ഹൈക്കോടതി.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ എംസിഡി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും കോടതി വിമര്‍ശിച്ചു.
അതേസമയം കേസില്‍ അറസ്റ്റിലായ എസ്‌യുവി ഡ്രൈവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വെള്ളം കയറിയ സമയത്ത് ഇയാള്‍ കോച്ചിംഗ് സെന്ററിന് മുന്നിലൂടെ വേഗത്തില്‍ കാറോടിച്ചത് അപകടത്തിന് കാരണമായെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.
https://www.facebook.com/Malayalivartha

























