എട്ട് വ്യോമസേനാംഗങ്ങളുടെ മരണത്തിന് കാരണമായ വിമാനാപകടത്തിന് പിന്നിലുള്ള കാരണം!!! പൈലറ്റിന്റെ അനാസ്ഥയും ഗിയർ ബോക്സിന്റെ തകരാറും വിമാനം തകർന്നു വീഴാൻ കാരണമായെന്ന് കണ്ടെത്തൽ
പൈലറ്റിന്റെ അനാസ്ഥയും ഗിയർ ബോക്സിന്റെ തകരാറും വിമാനം തകർന്നു വീഴാൻ കാരണമായി.
നടുക്കുന്ന കണ്ടെത്തൽ മാസങ്ങൾക്ക് ഇപ്പുറം വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ എട്ട് വ്യോമസേനാംഗങ്ങളുടെ മരണത്തിന് കാരണമായ വിമാനാപകടത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
അമേരിക്കൻ സൈന്യത്തിന്റെ അഭിമാനമായിട്ടുള്ള വിമാനങ്ങളിലൊന്നാണ് തകർന്നത്. കഴിഞ്ഞ നവംബറിൽ ജപ്പാനിൽ അമേരിക്കൻ നിർമ്മിത ഓസ്‌പ്രേ വിമാനം തകർന്ന് വീണിരുന്നു. ഇത് തകരാനുള്ള കാരണം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തുന്നത്. പിന്നിൽ പൈലറ്റിന്റെ അനാസ്ഥയും ഗിയർ ബോക്സിന്റെ തകരാറുമെന്നാണ് കണ്ടെത്തൽ. യുഎസ് എയർഫോഴ്സിന്റെ അന്വേഷണ റിപ്പോർട്ട് ഈ ഇടയ്ക്കു ആണ് പുറത്ത് വന്നത് .
വിമാനത്തിന്റെയും ഹെലിക്കോപ്പ്റ്ററിന്റെയും സവിശേഷതകളുള്ള വിമാനമായ ഓസ്‌പ്രേ സൈനികരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനായും അവശ്യ സാധനങ്ങൾ എത്തിക്കാനുമായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. വിമാനത്തിന്റെ ഗിയർ ബോക്സ് തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കാനുള്ള നിർദ്ദേശം പൈലറ്റ് അവഗണിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തി .
https://www.facebook.com/Malayalivartha