കാലാവസ്ഥ പ്രതികൂലം... അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍... തെരച്ചിലിന് അനുമതി നല്‍കാതെ പൊലീസ്
കാലാവസ്ഥ പ്രതികൂലം... അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍... തെരച്ചിലിന് അനുമതി നല്‍കാതെ പൊലീസ്. കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ വീണ്ടും പ്രതിസന്ധിയിലാകുന്നു. തെരച്ചില്‍ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പ്രതികൂല കാലാവസ്ഥ തടസ്സമായി തീര്‍ന്നത്.
ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞതോടെയാണ് തെരച്ചില്‍ വീണ്ടും പുനരാരംഭിക്കാനായി ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ രാത്രി മുതല്‍ മഴ ശക്തമായതോടെ അടിയൊഴുക്ക് വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്.
ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഷിമോഗ എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചരിക്കുകയാണ്. കുടക്, ചിക്കമംഗളൂരു, ബെല്‍ഗാം എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തര കന്നഡയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ തെരച്ചില്‍ നിലച്ച സ്ഥിതിയാണുള്ളത്.
അതേസമയം മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ ഇന്ന് എത്തി പുഴയില്‍ പരിശോധന നടത്തുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരിലെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ തെരച്ചിലിന് പൊലീസ് അനുമതി കൊടുത്തില്ല.
"
https://www.facebook.com/Malayalivartha