സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവതി 100 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണു

മഹാരാഷ്ട്രയില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവതി 100 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് വീണു. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. പൂനെ സ്വദേശിയായ 29കാരിയാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കളുമൊത്ത് ട്രക്കിംഗിനെത്തിയതായിരുന്നു യുവതി.
സത്താറയിലെ ദോസ്ഘര്‍ വെള്ളച്ചാട്ടത്തിന് സമീപത്താണ് യുവതി വീണത്. യുവതിയുടെ കരച്ചില്‍ കേട്ട് ഹോം ഗാര്‍ഡും യുവതിയുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അഞ്ച് പുരുഷന്മാരും മൂന്ന് യുവതികളുമടങ്ങിയ സംഘമായിരുന്നു ട്രക്കിംഗിനെത്തിയത്. അപകടത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha

























