കളിച്ചു കൊണ്ടിരിക്കെ നാലു വയസ്സുകാരന്‍ മാന്‍ഹോളില്‍ കുടുങ്ങി... പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി... കണ്ണീര്‍ക്കാഴ്ചയായി

കളിച്ചു കൊണ്ടിരിക്കെ നാലു വയസ്സുകാരന്‍ മാന്‍ഹോളില്‍ കുടുങ്ങി... പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായി... കണ്ണീര്‍ക്കാഴ്ചയായി മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ മുകുന്ദ് നഗഡിലാണ് സംഭവം.
വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സമര്‍ ഷെയ്ക്ക് എന്ന കൂട്ടി മാന്‍ഹോളിലേക്ക് വീണു പോയത്. മാന്‍ഹോള്‍ കൃത്യമായി അടയ്ക്കാത്തതായിരുന്നു അപകടത്തിന് കാരണമായത്. കുട്ടി അപകടത്തില്‍പെടുന്നത് സിസിടിവിയില്‍ കൃത്യമായി പതിഞ്ഞിട്ടുണ്ട്
മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിലാണ് കുഴിയില്‍ വീണതായി കണ്ടെത്തിയത്. അന്വേഷിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിസിടിവിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി വീഴുന്നത് കാണാനായത്. പുറത്തെടുത്തപ്പോഴേക്കും സമറിന് ജീവന്‍ നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha

























