ഹിമാചല്‍ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി....

ഹിമാചല്‍ പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളില്‍ വ്യാപക നാശം വിതച്ച മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധി പേരെ കാണാതായി.
മാണ്ഡി, ഷിംല ജില്ലകളില്‍ നിന്ന് ഞായറാഴ്ച നാല് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മാണ്ഡി ജില്ലയിലെ പധര്‍ പ്രദേശത്തെ രാജ്ഭാന്‍ ഗ്രാമത്തില്‍ നിന്ന് രണ്ടും സത്ലജ് നദിയുടെ തീരത്തുള്ള ധക്കോളിക്ക് സമീപത്തായി രണ്ടും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
സ്‌നിഫര്‍ ഡോഗ് സ്‌ക്വാഡ്, ഡ്രോണുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ വിന്യസിച്ച് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി അധികൃതര്‍.
സൈന്യം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചല്‍ പ്രദേശ് പൊലീസ്, ഹോം ഗാര്‍ഡുകള്‍ എന്നിവരടങ്ങുന്ന 410 രക്ഷാപ്രവര്‍ത്തകര്‍ ദൗത്യത്തിലുണ്ട്.
വെള്ളപ്പൊക്കത്തില്‍ അറുപതോളം വീടുകള്‍ ഒലിച്ചുപോയതായും നിരവധി ഗ്രാമങ്ങളെ സാരമായി ബാധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി . ജൂലൈ 31 രാത്രിയിലാണ് പ്രദേശത്തെ കശക്കിയെറിഞ്ഞ മേഘവിസ്‌ഫോടനം ഉണ്ടായത്.
മേഘവിസ്ഫോടനവും തുടര്‍ന്നുണ്ടായ പ്രളയവും കാരണം റോഡ് തകര്‍ന്ന റാംപൂരില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha

























