ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96കാരനായ അദ്ദേഹത്തെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ന്യൂറോസര്ജന് ഡോ. വിനീത് സൂരിയുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ജൂലായ് ആദ്യവാരവും അദ്ദേഹത്തെ ഏതാനും ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ 1998 മുതല്‍ 2004 വരെ രാജ്യത്തെ ആഭ്യന്തര മന്ത്രിയായിരുന്നു അദ്ദേഹം. 2002 മുതല്‍ 2004 വരെ രാജ്യത്തെ ഉപ പ്രധാനമന്ത്രി പദവിയും വഹിച്ചു. ഈ വര്‍ഷം ആദ്യം രാജ്യം അദ്ദേഹത്തിന് ഭാരതരത്ന നല്കി ആദരിച്ചു.
https://www.facebook.com/Malayalivartha