ഹസീനയ്ക്ക് രാജ്യം വിടാൻ വെറും 45 മിനിറ്റ്;...സഹായിച്ചത് ഇന്ത്യ..ഒരൊറ്റ വിളിയിൽ സുരക്ഷയൊരുക്കി മോദി... ചെറിയൊരു ഹെലികോപ്റ്ററിലാണ് ഇന്ത്യയിലെത്തിയത്...ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ ഇന്ത്യ റഫാല്‍ വിമാനങ്ങളും റഡാറുകളും ഉപയോഗിച്ച് സുരക്ഷയൊരുക്കി...

ബംഗ്ലദേശിൽ നടക്കുന്ന കലാപമാണ് ലോക ശ്രദ്ധ നേടുന്നത്. ചരിത്രം ഇങ്ങനെ കീഴ്മേൽ മറിയുമെന്നു ഷെയ്ഖ് ഹസീന കരുതിയിരിക്കുമോ? ഒരിക്കൽ ബംഗ്ലദേശിനെ സൈനിക ഭരണത്തിൽനിന്നു രക്ഷിക്കാൻ സഹായിച്ച ഹസീന സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തിരിക്കുകയാണ്. അഞ്ചാം പ്രാവശ്യം പ്രധാനമന്ത്രിയായ ഹസീന, വീണ്ടും അഭയം തേടി ചെറിയൊരു ഹെലികോപ്റ്ററിലാണ് ഇന്ത്യയിലെത്തിയത്. സംവരണ–സർക്കാർ വിരുദ്ധ പ്രക്ഷോഭം ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിക്കുകയായിരുന്നു. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.അടുത്ത ബന്ധുവും വിശ്വസ്തനുമായ വേക്കര്‍ അസ് ഉസ്മാനെ ബംഗ്ലാദേശ് സേനാ മേധാവിയാക്കിയത് പിഴച്ചെന്ന് തിരിച്ചറിഞ്ഞ് ഷേഖ് ഹസീന. കലാപകാരികള്‍ക്ക് ഒപ്പം നിന്ന് ഷേഖ് ഹസീനയെ രാജിവെപ്പിച്ചതും രാജ്യത്ത് നിന്നും പുറത്താക്കിയതും ഇദ്ദേഹമായിരുന്നു.
ഇന്ത്യയുടെ ഉപദേശം മാനിക്കാതെയായിരുന്നു ഈ നിയമനം.കഴിഞ്ഞ 30 വര്‍ഷമായി ഷേഖ് ഹസീനയ്ക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു വേക്കര്‍ അസ് ഉസ്മാന്‍. ആദ്യം പ്രിന്‍സിപ്പല്‍ ഓഫീസറായി ജോലി ചെയ്തിരുന്നു. ഉസ്മാന് സ്ഥാനക്കയറ്റം നല്‍കി സേനാ മേധാവിയാക്കിയത്. സേനയിലെ ഏറ്റവും ഉന്നതമായ പദവി. ഇത് പക്ഷേ ചതിയായി. ഇന്ത്യയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഈ വിദ്യാര്‍ത്ഥി കലാപത്തിന് പിന്നില്‍ പാകിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐ രണ്ട് വര്‍ഷമായി ഹസീനയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ഈ രണ്ട് വര്‍ഷക്കാലം കൊണ്ടാണ് വിദ്യാര്‍ത്ഥികളെപല രീതിയില്‍ സ്വാധീനിച്ച് കലാപത്തിന് പോന്നവരാക്കി ഐഎസ് ഐ വളര്‍ത്തിയത്.
രാജ്യം വിട്ട് പോകാന്‍ 45 മിനിറ്റ് നേരമാണ് സേന മേധാവിയായ വേക്കര്‍ അസ് ഉസ്മാന്‍ ഷേഖ് ഹസീനയ്ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഉടനെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചു. രണ്ട് വലിയ പെട്ടികള്‍ അത്യാവശ്യം സാധനങ്ങള്‍ കുത്തിനിറച്ചു. അപ്പോഴേക്കും ഇന്ത്യ രണ്ടാമതൊന്നാലോചിക്കാതെ പ്രിയ സുഹൃത്തിനെ സ്വീകരിക്കാന്‍ തയ്യാറായി. ബംഗ്ലാദേശ് ആര്‍മിയുടെ വിമാനത്തില്‍ ഷേഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ ഇന്ത്യ റഫാല്‍ വിമാനങ്ങളും റഡാറുകളും ഉപയോഗിച്ച് ഷേഖ് ഹസീനയുടെ വിമാനത്തിന് സുരക്ഷ നല്കുന്നുണ്ടായിരുന്നു.ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടാനുള്ള അഭ്യര്‍ത്ഥനയില്‍ തീരുമാനമാകും വരെ ഹസീനയുടെ സംരക്ഷണം ഇന്ത്യ ഉറപ്പാക്കും. ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടന്‍ രാഷ്ട്രീയാഭയം നല്കിയില്ലെങ്കില്‍ യുഎസ്, ഫിന്‍ലന്‍ഡ് സര്‍ക്കാരുകളുമായും ചര്‍ച്ചകള്‍ നടത്തും.
ഇതൊന്നും നടന്നില്ലെങ്കില്‍ ഇന്ത്യ ഹസീനയ്ക്ക് താല്‍കാലിക അഭയം നല്‍കും.തിങ്കളാഴ്ച വൈകിട്ടോടെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലിറങ്ങിയ ഷെയ്ഖ് ഹസീനയെയും സഹോദരിയെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഹിന്‍ഡനില്‍ നേരിട്ടെത്തി ഷെയ്ഖ് ഹസീനയുമായി കൂടിക്കണ്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുരക്ഷയുറപ്പാക്കാന്‍ നിര്‍ദേശിച്ചത്.ഇനി ഈ കലാപം എന്നവസാനിക്കും എന്നുള്ളതും ഒരു ചോദ്യ ചിഹ്നമായി തുടരുകയാണ്.
https://www.facebook.com/Malayalivartha

























