മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. സിന്നിവാസ് ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് കോട്വാലി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് രോഹിത് ദുബെ പറഞ്ഞു.
ബൈക്ക് ഓടിച്ചിരുന്ന ജാന്‍വേദ് (45), മകന്‍ കമര്‍ സിംഗ് (25), സഹോദരന്‍ താക്കൂര്‍ലാല്‍ (55) എന്നിവര്‍ മരിച്ചു. അപകടത്തിന് ശേഷം വാന്‍ ഡ്രൈവര്‍ വാഹനവുമായി കടന്നുകളഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























