സിക്കിമില്‍ ഭൂചലനമുണ്ടായി; റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

സിക്കിമില്‍ ഭൂചലനമുണ്ടായി. ഇന്ന് രാവിലെ 6.57 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശക്തമായ ഭൂചലനത്തിൽ വിറച്ച് ജപ്പാൻ. പടിഞ്ഞാറൻ ജപ്പാനിലാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ അനുഭവപ്പെട്ടത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറൻ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനമുണ്ടായത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകി.
നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത് . ഭൂകമ്പത്തെ തുടർന്ന് ക്യൂഷു തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകുവിലും സുനാമി സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha

























