സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു...

സ്വാതന്ത്ര്യദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഐഎസ് ഭീകരൻ റിസ്‌വാൻ അബ്ദുൽ ഹാജി അലിയെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഇയാളെ കണ്ടുപിടിക്കാൻ സഹായിക്കുന്നവർക്ക് 3 ലക്ഷം രൂപയാണ് ദേശീയ അന്വേഷണ ഏജൻസി പ്രഖ്യാപിച്ചിരുന്നത്. ഡൽഹിയിലെ ദാര്യാഗഞ്ച് സ്വദേശിയാണ്.
സ്വാതന്ത്ര്യ ദിനത്തിന് ഒരാഴ്ച മുൻപാണ് അറസ്റ്റ് എന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഇയാളുടെ കൈയില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഐഎസിന്റെ പുണെ കേന്ദ്രീകരിച്ചുള്ള മൊഡ്യൂളിലായിരുന്നു ഇയാളുടെ പ്രവർത്തനം. ഡല്‍ഹിയിലും മുംബൈയിലും റിസ് വാന്‍ പ്രധാന സ്ഥാപനങ്ങള്‍ നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയില്‍ നിന്ന് രണ്ടാം വര്‍ഷം പഠനം ഉപേക്ഷിച്ച റിസ് വാന്‍ നേരത്തെ ഡല്‍ഹി പൊലീസിന്റെ ഡീ-റാഡിക്കലൈസേഷന്‍ പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. ഇയാളും കൂട്ടാളികളുമായ ഷാനവാസ് ആലം, തല്‍ഹ ലിയാക്കത്ത് ഖാന്‍, ദയ്‌പെര്‍വാല എന്നിവര്‍ ചേര്‍ന്നാണ് പൂനെയില്‍ സ്‌ഫോടനം നടത്തിയെതന്നാണ് എന്‍ഐഎയുടെ നിഗമനം.
അതിനിടെ, മാർച്ചിൽ എൻഐഎ പുണെയിലെ നാലു വസ്തുവകകൾ കണ്ടുകെട്ടി. കോന്ധ്വ, പുണെ എന്നിവിടങ്ങളിലുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 11 പേരുടെ പേരിലുള്ളതായിരുന്നു ഇവ. ഇതിൽ മൂന്നുപേർ ഒളിവിലാണ്. ഐഇഡി നിർമാണം, ഭീകര പരിശീലനം, പദ്ധതിയൊരുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ നടന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha

























