ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളില്‍ ... നാലായാല്‍ അര്‍ജുനായി തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണ കൂടം

ഷിരൂര്‍ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും.ഗംഗാവലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളില്‍ ... നാലായാല്‍ അര്‍ജുനായി തെരച്ചില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണ കൂടം.
ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, അര്‍ജുന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. കാര്‍വാറില്‍ നിന്നുള്ള നാവിക സേനാഅംഗങ്ങള്‍ ആയിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ദൗത്യം പുനരാരംഭിക്കാനായി ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ എംകെ രാഘവന്‍ എംപിയുമായി അര്‍ജുന്റെ ബന്ധുക്കള്‍ കൂടിക്കാഴ്ച നടത്തും.
അര്‍ജുനെ കണ്ടെത്താനായി എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അര്‍ജുന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്.
ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് ഈ വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്റെ കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി അര്‍ജുന്റെ വീട്ടില്‍ എത്തിയ ഘട്ടത്തില്‍ തെരച്ചില്‍ വൈകുന്നതിലുളള ആശങ്ക കുടുംബം അറിയിച്ചിരുന്നു.
" f
https://www.facebook.com/Malayalivartha

























