ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ ശനിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു....

ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ ശനിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു.
തെക്കന്‍ കാശ്മീരിലെ കോക്കര്‍നാഗ് അഹ്ലാന്‍ ഗഗര്‍മണ്ഡു വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്.വനത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എത്തിയ കരസേന, ജമ്മു കാശ്മീര്‍ പൊലീസ്,സി.ആര്‍.പി.എഫ് എന്നിവയുടെ സംയുക്ത സംഘം ശനിയാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു.
സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ജമ്മുവിലെ ദോഡ വഴിയാണ് ഭീകരര്‍ അനന്ത്‌നാഗില്‍ കടന്നതെന്നും ഇന്നലെയും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























