ദേശീയപാതകളില്‍ ടോള്‍പിരിവ് നിയന്ത്രണവ്യവസ്ഥ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ദേശീയപാതകളില്‍ ടോള്‍പിരിവ് നിയന്ത്രണവ്യവസ്ഥ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 60 കിലോമീറ്റര്‍ പരിധിക്കകത്ത് രണ്ട് ടോള്‍ബൂത്തുകള്‍ കണ്ടെത്തിയാല്‍ മൂന്നുമാസത്തിനകം പൂട്ടിക്കും. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ നേരത്തേ ഉറപ്പുനല്‍കിയിട്ടുണ്ടായിരുന്നു.
ടോള്‍പ്ലാസകള്‍ 60 കിലോമീറ്റര്‍ പരിധിയില്‍ ഒന്നേ പാടുള്ളൂവെന്ന വ്യവസ്ഥ 2008 മുതല്‍ നിലവിലുണ്ടെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. മിക്കസംസ്ഥാനങ്ങളിലും അനധികൃത ടോള്‍പിരിവുകള്‍ വ്യാപകമാണെന്ന പരാതി ശക്തമാണ്.
എം.പി.മാരില്‍നിന്നടക്കം ഇതുസംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നത്.
https://www.facebook.com/Malayalivartha

























