സങ്കടക്കാഴ്ചയായി.... തമിഴ്‌നാട്ടിലെ തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... തമിഴ്‌നാട്ടിലെ തിരുവള്ളൂരിലൂണ്ടായ വാഹനാപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മരണപ്പെട്ടവരും പരിക്കേറ്റവരും ചെന്നൈ എസ്.ആര്‍.എം കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ചെന്നൈയില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയില്‍ തിരുട്ടാനിക്ക് സമീപത്തായി രാമഞ്ചേരിയിലാണ് ഞായറാഴ്ച രാത്രി ദാരുണമായ അപകടം സംഭവിച്ചത്.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറും എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ട്രക്കും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha

























