നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി വിളിപ്പിച്ചേക്കും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഇ.ഡി വിളിപ്പിച്ചേക്കും . അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന. എന്നാല്‍, സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
രാഹുല്‍ ഗാന്ധിക്ക് പുറമെ കേസുമായി ബന്ധപ്പെട്ട മറ്റ് ചിലരെ ഒരു വട്ടം കൂടി ചോദ്യം ചെയ്യാനായി ഇ.ഡി ആലോചിക്കുന്നുണ്ട്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചാല്‍ വിചാരണ നടപടികളിലേക്ക് കടക്കുകയും ചെയ്യും. കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ സോണിയ ഗാന്ധിയെ മൂന്ന് ദിവസവും, രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസവും നേരത്തെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha

























