Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...


മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...


പിണറായിക്ക് വേണ്ടി ചാടിയിറങ്ങാറുള്ള നേതാക്കൾക്ക് ഇതെന്തു പറ്റി..? പിന്തുണയ്ക്കാൻ മടിച്ച് പാർട്ടി നേതാക്കളും ഘടകകക്ഷികളും..‘എൺപതുകളിലെ ട്രെൻഡ് ചിത്രങ്ങൾ’ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു..


പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...


പി.എ. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ 20.5 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ഇ ഡി..ഞെട്ടിക്കുന്ന കണ്ടെത്തൽ..വീണയുടെ പക്കലുണ്ടായിരുന്ന 'റെഡ് ബുക്കിലെ' ഏഴ് പേജുകളില്‍ പണമിടപാട് വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി..

പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ കോഴിക്കോട്ട്; സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരം വന്‍സുരക്ഷാവലയത്തില്‍

01 FEBRUARY 2016 11:01 PM IST
മലയാളി വാര്‍ത്ത.

പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യാന്‍ കോഴിക്കോട്ടെത്തും. സ്വപ്‌നനഗരിയിലാണു പരിപാടി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു നഗരത്തില്‍ കനത്ത സുരക്ഷാ ഏര്‍പ്പെടുത്തി. വാഹനവ്യൂഹത്തിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ഇന്നു രാവിലെ 11 മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം.

ഡി.ഐ.ജി: സേവാങ് നമ്ഗ്യാലിന്റെ നേതൃത്വത്തില്‍ 40 അംഗ സ്‌പെഷല്‍ പ്രട്ടക്ഷന്‍ ഗ്രൂപ്പിനു പുറമേ നാല് എസ്.പിമാരുള്‍പ്പെടെ 1314 പോലീസ് ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചു. കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണവിഭാഗങ്ങളുടെ നിരീക്ഷണത്തിലാണു നഗരം.
പ്രത്യേകവിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു ഹെലികോപ്റ്ററില്‍ 12.05നു കോഴിക്കോട് വെസ്റ്റ്ഹില്‍ മൈതാനത്തിറിങ്ങും. തുടര്‍ന്നു റോഡ് മാര്‍ഗം സ്വപ്‌നനഗരിയിലേക്ക്. മടക്കയാത്രയും ഇതേ രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്. 01.05നു വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തുനിന്ന് അദ്ദേഹം കരിപ്പൂരിലേക്കു യാത്രതിരിയ്ക്കും.
ഉത്തരമേഖലാ എ.ഡി.ജി.പി: നിഥിന്‍ അഗര്‍വാള്‍, തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, ഡി.സി.പി: ഡി. സാലി എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷാക്രമീകരണങ്ങള്‍. നാല് എസ്.പിമാര്‍ക്കു പുറമേ 40 സി.ഐമാരും 100 എസ്.ഐമാരും വനിതകള്‍ ഉള്‍പ്പെടെ 1150 പോലീസുകാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കും. വെസ്റ്റ്ഹില്‍ മൈതാനത്തെ വീതി കൂട്ടിയ ഹെലിപ്പാഡില്‍ ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടുതവണ ഹെലികോപ്റ്റര്‍ ഇറങ്ങി. എസ്.പി.ജി. ഡി.ഐ.ജി: സേവാങ് നമ്ഗ്യാല്‍, സിറ്റി പോലീസ് കമ്മിഷണര്‍ ഉമാ െബഹ്‌റ, ഡി.സി.പി: ഡി. സാലി, സ്‌പെഷല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എം.പി. പ്രേംദാസ്, നോര്‍ത്ത് അസി. കമ്മിഷണര്‍ ജോസി ചെറിയാന്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മൈതാനത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രി വെസ്റ്റ്ഹില്‍ ഗസ്റ്റ്ഹൗസില്‍ എത്തുന്നില്ലെങ്കിലും അവിടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൈതാനത്തുനിന്നു ഗസ്റ്റ് ഹൗസിലേക്കുള്ള റോഡ് ടാറിങ് പൂര്‍ത്തിയായി.

ബുള്ളറ്റ് പ്രൂഫ് കാര്‍, മൊബൈല്‍ സിഗ്‌നലുകള്‍ നിഷ്‌ക്രിയമാക്കുന്ന ജാമര്‍ കാര്‍, വാണിങ് പൈലറ്റ് വാഹനം, പൈലറ്റ് വാഹനം, എസ്.പി.ജി. വാഹനം, രണ്ട് അകമ്പടി വാഹനങ്ങള്‍, പോലീസ് വാഹനങ്ങള്‍ എന്നിവയാണു പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടാവുക.

സ്വപ്‌നനഗരിയില്‍ ബോംബ് ഡോഗ് സ്‌ക്വാഡുകള്‍ തുടര്‍ച്ചയായി പരിശോധന നടത്തിവരുന്നു. ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയുടെ സേവനവും വേദിക്കരികിലുണ്ടാവും. 18 പേരാണു പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നത്. ഓരോരുത്തര്‍ക്കുമുള്ള ഇരിപ്പിട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഓരോരുത്തരും പ്രസംഗിക്കേണ്ട സമയം കൃത്യമായി നിജപ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നവരെ പരിശോധനയ്ക്കുശേഷമേ കടത്തിവിടൂ. ഡല്‍ഹിയില്‍നിന്നുള്ള സ്‌പെഷല്‍ പ്രട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) കോഴിക്കോട്ടെത്തി. പ്രധാനമന്ത്രിയുടെ ബുള്ളറ്റ് പ്രൂഫ് കാറുകളും മൊബൈല്‍ ജാമര്‍ കാറുകളും എത്തിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (12 minutes ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (1 hour ago)

ഒറ്റപ്പെട്ട് പിണറായി,  (1 hour ago)

പിണറായി വിജയനും മുഹമ്മദ് റിയാസും അറസ്റ്റിലേക്ക്? പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്ന് ഉറപ്പ്; കട്ടക്കലിപ്പിൽ സഖാക്കൾ...  (1 hour ago)

20.5 കോടി സ്വന്തം ഖജനാവിൽ  (1 hour ago)

സ്വയരക്ഷയ്ക്കായി വിറകുകൊള്ളി കൊണ്ട് തിരിച്ചടിച്ചു; ജീവനറ്റ് മകൻ മുന്നിൽ: തൊട്ടുപിന്നാലെ വിഷം കഴിച്ച് ജീവനൊടുക്കാൻ അച്ഛന്റെ ശ്രമം...  (1 hour ago)

കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരു  (1 hour ago)

പിണറായിക്കും റിയാസിനുമെതിരെ പോലീസ് കേസ് എടുക്കുമോ? ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ...  (1 hour ago)

PINARAYI VIJAYAN തീരുമാനം ഉടൻ  (3 hours ago)

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത  (4 hours ago)

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (6 hours ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (6 hours ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (15 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (15 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (15 hours ago)

Malayali Vartha Recommends