പ്രണയത്തിലായ മകളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയെ വാടകക്കൊലയാളി കൊലപ്പെടുത്തി...

പ്രണയത്തിലായ മകളെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയെ വാടകക്കൊലയാളി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഇറ്റായിലാണ് സംഭവം നടന്നത്. 42കാരിയായ അല്‍ക്ക ദേവിയാണ് കൊല്ലപ്പെട്ടത്. മകളുടെ കാമുകന്‍ ആണെന്ന് അറിയാതെയാണ് വാടകക്കൊലയാളിയായ സുഭാഷ് (38) എന്നയാള്‍ക്ക് അമ്മ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ ലഭിച്ച വിവരം സുഭാഷ് കാമുകിയെ അറിയിക്കുകയും തുടര്‍ന്ന് ഇരുവും ചേര്‍ന്ന് അല്‍ക്കയെ കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവത്തില്‍ അല്‍ക്ക ദേവിയുടെ മകളായ 17 വയസുകാരിയെയും കാമുകന്‍ സുഭാഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ പ്രണയത്തില്‍ അല്‍ക്ക ദേവി അസ്വസ്ഥയായിരുന്നു. നാണക്കേട് ഭയന്നാണ് അല്‍ക്ക മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയായ സുഭാഷ് സിങിനെ ക്വട്ടേഷന്‍ നല്‍കിയത്. സുഭാഷുമായുളള പ്രണയത്തിന് മുന്‍പ് പ്രദേശത്തെ മറ്റൊരാളോടൊപ്പം മകള്‍ ഒളിച്ചോടിയിരുന്നു. പിന്നീട് മകളെ തിരികെ കൊണ്ടുവരികയായിരുന്നു. 50,000 രൂപയാണ് അല്‍ക്ക സുഭാഷ് സിങിന് നല്‍കിയത്. എന്നാല്‍ ക്വട്ടേഷന്‍ കൊടുത്ത സുഭാഷ് സിങ് തന്നെയായിരുന്നു മകളുടെ കാമുകന്‍ എന്ന് അല്‍ക്കയ്ക്ക് അറിയില്ലായിരുന്നു.
"
അമ്മയെ കൊലപ്പെടുത്തിയാല്‍ താന്‍ വിവാഹത്തിന് തയ്യാറാണെന്ന് മകള്‍ സുഭാഷിന് വാക്ക് നല്‍കി. തുടര്‍ന്ന് സുഭാഷ് അല്‍ക്കയെ കൊലപ്പെടുത്തുകയായിരുന്നു.ഒക്ടോബര്‍ ആറിനാണ് ജസ്രത്പുരിലെ വയലില്‍ നിന്ന് അല്‍ക്കയുടെ മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അല്‍ക്കയുടെ മരണം കൊലപാതമാണെന്ന് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















