വായു മലിനീകരണം രൂക്ഷം... ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് ജനുവരി ഒന്നു വരെ വിലക്ക്....

വായു മലിനീകരണം രൂക്ഷം... ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് ജനുവരി ഒന്നു വരെ വിലക്ക്.... നിര്‍മ്മാണം, വില്‍പന, സംഭരണം, പൊട്ടിക്കല്‍ ഒന്നും പാടില്ല. ഓണ്‍ലൈന്‍ വില്‍പനയും നിരോധിച്ചു.
ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി പുറത്തിറക്കിയ ഉത്തരവ് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പുറത്തുവിട്ടു. ഇതോടെ, ഇത്തവണ ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ കഴിയില്ല. നവരാത്രി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്തെ വായു നിലവാര സൂചിക മോശം വിഭാഗത്തിലേക്ക് കടന്നിരുന്നു.
ശൈത്യകാലമാകുന്നതോടെ മലിനീകരണം ഇനിയും വര്‍ദ്ധിക്കുകയും ചെയ്യും. ഉത്തരവിന് പിന്നാലെ ഡല്‍ഹി ക്രൈംബ്രാഞ്ച് ബപ്‌റോലയില്‍ രണ്ടു ഗോഡൗണുകളില്‍ നിന്നായി 1323 കിലോ നിരോധിത പടക്കശേഖരം പിടിച്ചെടുക്കുകയും ചെയ്തു. ഉടമകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി.
https://www.facebook.com/Malayalivartha






















