തനിക്ക് ലഭിച്ച ആദരം തന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണെന്ന് ദ്രൗപദി മുര്‍മു... ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അള്‍ജീരിയയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു..

തനിക്ക് ലഭിച്ച ആദരം തന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണെന്ന് ദ്രൗപദി മുര്‍മു... ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി അള്‍ജീരിയയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.. . സിദി അബ്ദുള്ള സയന്‍സ് ആന്‍ഡ് ടെക്നോളജി പോള്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സിലാണ് രാഷ്ട്രപതിക്ക് ഡോക്ടറേറ്റ് നല്‍കിയത്.
'' അള്‍ജീരിയയില്‍ നിന്നും ഓണററി ഡോക്ടറേറ്റ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ എന്നെക്കാളേറെ എന്റെ രാജ്യത്തിന് ലഭിച്ച ബഹുമതിയാണിത്.
ദേശീയ വികസന ദൗത്യങ്ങളില്‍ നേരിട്ട് പങ്കാളികളാവുന്ന യുവാക്കളെ എപ്പോഴും അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ട്. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ആഫ്രിക്കയില്‍ നിന്നും അള്‍ജീരിയയില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ഇന്ത്യ നല്‍കുന്നുണ്ടെന്നും ദ്രൗപദി മുര്‍മു .
https://www.facebook.com/Malayalivartha






















