Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നിർത്താതെ പെയ്ത മഴയിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി; ചെന്നൈയിൽ ജനജീവിതം താറുമാറാക്കി മഴ മുന്നറിയിപ്പ്....

16 OCTOBER 2024 04:10 PM IST
മലയാളി വാര്‍ത്ത

ചൊവ്വാഴ്ച പുലർച്ചെ മുതൽ നിർത്താതെ പെയ്ത മഴയിൽ ബെംഗളൂരുവിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി, നഗരത്തിലെ സാധാരണ ജനജീവിതം താറുമാറായി. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ്‌ നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഈ പ്രദേശങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പാണത്തൂരിലെ റെയിൽവേ പാലം വെള്ളത്തിൽ മുങ്ങുന്ന കാഴ്ച്ചയിരുന്നു. സാക്ര ആശുപത്രിയുടെ കഫറ്റീരിയയിൽ വെള്ളം കയറി. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബൻ ജില്ലയിൽ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കി.

കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാൽ വേഗതയിൽ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ബംഗളുരു അർബൻ ജില്ലയിൽ ഇന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ബൻ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

അംഗനവാടി, പ്രൈമറി, ഹൈസ്‌കൂളുകൾക്ക് അവധി ബാധകമാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിൽ ആണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവിൽ നടക്കാനാരിക്കുന്ന ഇന്ത്യ - ന്യുസീലൻഡ് ടെസ്റ്റ് മാറ്റി. കളിക്കാരുടെ കഴിഞ്ഞ ദിവസത്തെ പരിശീലനം റദ്ദാക്കിയിരുന്നു. ഇന്ന് ബംഗളൂരു നഗരത്തിൽ ഓറഞ്ച് അലർട്ടാണ്. അടുത്ത ദിവസങ്ങളിലും നഗരത്തിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

 

 

ഇന്നലെ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലുടനീളം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പല സ്ഥലങ്ങളിലും വെള്ളം കുത്തിയൊഴുകി വന്നതിനെ തുടര്‍ന്ന് ഗതാഗതം സതംഭിച്ചു. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മഴ തീര്‍ത്ത ദുരിതത്തിന്‍റെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏതാണ്ട് മുട്ടോളം വെള്ളം കയറിയത് ദുരിതം ഏറ്റി. ഇതോടെ നഗരാസൂത്രണത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ചൂട് പിടിച്ചു. പാണത്തൂർ റെയിൽവേ അണ്ടർപാസിലൂടെ പോവുകയായിരുന്ന ഒരു മോട്ടോര്‍ ബൈക്ക് യാത്രികന്‍, ശക്തമായി കുത്തിയൊഴുകിയെത്തിയ മഴവെള്ളത്തില്‍പ്പെട്ട് താഴെ വീഴുന്ന വീഡിയോ ഏറെ പേരുടെ ശ്രദ്ധ നേടി.

 

 

 

വീഡിയോയില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്കിന്‍റെ ഭീകരത കാണാം. അപ്രതീക്ഷിതമായി, അതിശക്തമായി ഒഴുകിയെത്തിയ വെള്ളത്തില്‍ ബൈക്ക് യാത്രികന് ബാലന്‍സ് നഷ്ടപ്പെട്ട് താഴെ വീഴുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയങ്ങളിലൊന്നായ മന്യത ടെക് പാർക്കിന്‍റെ കോംമ്പൌണ്ട് മുഴുവനും വെള്ളത്തിനടിയിലായിരുന്നു. പുലർച്ചെ 3 മണി മുതൽ നിർത്താതെ പെയ്ത മഴയാണ് പ്രദേശത്തെ വെള്ളത്തിനടിയിലാക്കിയത്.

 

 

ടെക് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വർത്തൂർ, ഹെബ്ബാൾ, തുടങ്ങി കടുബീസനഹള്ളി വരെയുള്ള പ്രദേശങ്ങളിലെ നിരവധി റോഡുകളിൽ വെള്ളം കയറിയതിനാൽ നഗര ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടു. ഒആർആർ, തുമകുരു റോഡ്, എയർപോർട്ട് റോഡ് എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. ഹുൻസമാരനഹള്ളിയിലെ ബെല്ലാരി റോഡിലും കനത്ത വെള്ളക്കെട്ടാണ് റിപ്പോർട്ട് ചെയ്തത്. തീരദേശ കർണാടകയ്ക്ക് പുറമേ തുമകുരു, മൈസൂരു, കുടക്, ചിക്കമംഗളൂരു,

 

 

 

ഹസ്സൻ, കോലാർ, ശിവമോഗ, ചിക്കബല്ലാപുര എന്നീ കിഴക്കന്‍ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ വരെ ഇരുണ്ട ആകാശവും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബെംഗളൂരുവിലെ മാരത്തള്ളി വെതർ യൂണിയൻ ഗേജിൽ അർദ്ധരാത്രി മുതൽ 42.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരുവിൽ ഈ മാസം ഇതുവരെയായി മാത്രം 72 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

 

 

അതേസമയം, തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പാണുള്ളത്. ചെന്നൈ അടക്കം തമിഴ്നാട്ടിലെ 4 വടക്കൻ ജില്ലകളിൽ നാളെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിക്കും അവധി പ്രഖ്യാപിച്ചു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്. ചെന്നൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തിരക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്.

 

 

 

ചൊവ്വാഴ്ച മുതല്‍ മൂന്നുദിവസത്തേക്ക് തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ മേഖലകളില്‍ കനത്ത മഴ സാധ്യതയുണ്ടെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് ചെന്നൈയിലെ പല കടകളിലും ആവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങള്‍ തിരക്ക് കൂട്ടിയത്. പലയിടത്തും സാധനങ്ങള്‍ നിമിഷങ്ങള്‍ക്കകം കാലിയായെന്നും ഓണ്‍ലൈന്‍ ആപ്പുകള്‍ ഹോംഡെലിവറി പോലും നിര്‍ത്തിവെച്ചെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പലരും പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (5 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (7 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (9 hours ago)

Malayali Vartha Recommends