ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...

വര്‍ഷങ്ങളോളം ഒരേ പാതയില്‍ ഒഴുകുന്ന നദികള്‍ പല കാരണങ്ങളെകൊണ്ട് വഴി മാറി ഒഴുകാറുണ്ട്. എക്കല്‍ വലിയ തോതില്‍ അടിയുന്നതും പെരുംമഴയും തുടങ്ങി ഭൂകമ്പം വരെ വഴിമാറാന്‍ നദികളെ പ്രേരിപ്പിക്കാറുണ്ട്. ഗംഗയെ പോലുള്ള മഹാനദികള്‍ ഇങ്ങനെ വഴി മാറിയാല്‍ ഇന്ന് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ അത് നേരിട്ട് ബാധിക്കും.എല്ലാ വർഷവും നിശ്ചിത കാലത്തേക്ക് ഉത്തർപ്രദേശ് ജലസേചന വകുപ്പ് അറ്റകുറ്റപ്പണികൾക്കായി ഗംഗാ കനാൽ അടയ്ക്കാറുണ്ട്. ഈ സമയങ്ങളില്‍ ഈ പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി കുറയുന്നതും പതിവാണ്.
എന്നാല്‍ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു. ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തിയത്, ഉത്തരാഖണ്ഡ് ജലസേചന വകുപ്പിനെ മാത്രമല്ല. ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി. സംഭവം ഹരിദ്വാറിലെ ഹർ കി പൗരിയിലാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് ഗംഗാ കനാൽ സ്ഥിതിചെയ്യുന്നിടത്ത് ട്രെയിനുകൾ ഓടിയിരുന്നുവെന്നത് ദശകങ്ങaളായി അവിടെ ജീവിക്കുന്നവര്‍ക്ക് പോലും അറിവില്ലായിരുന്നു.
ഹരിദ്വാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെയുള്ള ഗംഗാ നദിയുടെ അടിത്തട്ടിലാണ് പഴയ റെയിൽ വേ ട്രാക്കുകൾ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളം വറ്റിയ നദിയില്‍ ട്രാക്കുകള്‍ കണ്ടെത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ചോദ്യങ്ങളുമായെത്തിയത്.
https://www.facebook.com/Malayalivartha






















