വായു മലിനീകരണം രൂക്ഷം... ഡല്‍ഹിയിലെ വായുനിലവാര സൂചിക താഴേക്ക്, വിറക് കത്തിക്കല്‍, കല്‍ക്കരി ഉപയോഗം, ഡീസല്‍ ജനറ്റേറുകളുടെ പ്രവര്‍ത്തനം എന്നിവ നിരോധിച്ചു

വായു മലിനീകരണം രൂക്ഷം... ശൈത്യം അടുത്തതോടെ ഡല്‍ഹിയിലെ വായുനിലവാര സൂചിക താഴേക്ക്. വായുമലിനീകരണം നേരിടാനായി കമീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ദേശീയ തലസ്ഥാന പ്രദേശത്ത് വിറക് കത്തിക്കല്‍, കല്‍ക്കരി ഉപയോഗം, ഡീസല്‍ ജനറ്റേറുകളുടെ പ്രവര്‍ത്തനം എന്നിവ നിരോധിച്ചു.
ഹരിയാന, പഞ്ചാബ്, യുപി സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതും ഡല്‍ഹിയിലെ വായുമലിനീകരത്തെ സ്വാധീനിക്കുന്നുണ്ട്. വായുനിലവാര സൂചിക 335 ആയാണ് ചൊവ്വാഴ്ച താഴ്ന്നത്.
തിങ്കളാഴ്ച 310 ആണ് പലയിടത്തും രേഖപ്പെടുത്തിയത്. ദീപാവലി അടക്കമുള്ള ആഘോഷങ്ങള്‍ പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നത് ദിവസങ്ങള്‍ക്ക് മുമ്പേ നിരോധിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























