ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ...

ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയില്‍ കൂടുതല്‍. ബുധന്‍, വ്യാഴം ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതര്‍.
കാമാഖ്യ- ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, സില്‍ചാര്‍ സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, ദില്‍ബര്‍ഗ് കന്യാകുമാരി വിവേക് എക്സ്പ്രസ്, ബെംഗളൂരു ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി ഗില്‍ബര്‍ഗ് വിവേക് എക്സ്പ്രസ്, ബെംഗളൂരു മുസഫര്‍പൂര്‍ ജംഗ്ഷന്‍ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്. കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരു നഗരത്തിലെ പലയിടങ്ങിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ട്രെയിനുകള്‍ക്ക് പുറമെ ചില വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ . കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്. സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒക്ടോബര്‍ 23 ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. 24ന് രാത്രിയോടെ ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനുമിടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നത്.
" f
https://www.facebook.com/Malayalivartha























