പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം...

പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധമുയരുന്നു. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരമായ ബംഗാ ബബന്‍ വളഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സ്ഥാനമൊഴിയണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമുള്ളത്.
പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാജിക്ക് കാരണമായ വിദ്യാര്‍ഥി പ്രതിഷേധ സംഘം അഞ്ച് ആവശ്യങ്ങള്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ആവശ്യം പ്രസിഡന്റിന്റെ രാജിയായിരുന്നു.
തുടര്‍ന്ന് സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ പ്രതിഷേധം അരങ്ങേറി. രാത്രിയോടെ ബംഗാ ബബനിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. സൈന്യം ബാരിക്കേഡുകള്‍ വെച്ച് പ്രതിഷേധക്കാരെ തടഞ്ഞു. ശൈഖ് ഹസീനയുടെ ചങ്ങാത്ത മുതലാളിത്ത സര്‍ക്കാറിന്റെ പ്രസിഡന്റാണ് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നും അയാള്‍ ഉടന്‍ സ്ഥാനമൊഴിയണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ ബംഗ്ലാദേശ് പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങളാണ് നിലവിലുള്ള വിവാദത്തിന് കാരണം.
ശൈഖ് ഹസീന രാജിവെച്ചുവെന്നത് തനിക്ക് കേട്ടുള്ള അറിവ് മാത്രമാണെന്നും അവരുടെ രാജിക്ക് തന്റെ കൈവശം തെളിവുകളൊന്നും ഇല്ലെന്നായിരുന്നു ബംഗ്ലാദേശ് പ്രസിഡന്റിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha























