Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്തു; വീഡിയോ കണ്ടത് 14 ലക്ഷം പേർ: യുട്യൂബർക്കെതിരെ നടപടി...

23 OCTOBER 2024 03:21 PM IST
മലയാളി വാര്‍ത്ത

സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ കയറി നവജാത ശിശുവിൻ്റെ പൊക്കിൾക്കൊടി മുറിക്കുകയും ദൃശ്യങ്ങൾ യുട്യൂബ് ചാനലിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ ഇർഫാനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ. വീഡിയോ പുറത്തുവിട്ട യൂ ട്യൂബർ ഇർഫാന് ആരോഗ്യവകുപ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി. തന്റെ മകളുടെ പൊക്കിൾക്കൊടി മുറിക്കുന്നരംഗം ചിത്രീകരിച്ച ഇർഫാൻ ഇത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ 14 ലക്ഷം പേർ ഈ വീഡിയോ കണ്ടു. ഇർഫാനെതിരേ പരാതിലഭിക്കുകയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് നോട്ടീസ് നൽകുകയുമായിരുന്നു. ആശുപത്രിയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അണുനശീകരണം ചെയ്തിരിക്കുന്ന ഓപ്പറേഷൻ തിയേറ്ററിനകത്ത് മൊബൈൽ ഫോണുമായി കയറിയതും വീഡിയോ ചിത്രീകരിച്ചതുമാണ് നടപടിക്ക്‌ കാരണം.


ഷോളിംഗനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണു വിവാദമായത്. വിഡിയോ പിന്നീടു നീക്കിയെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. പൊക്കിൾക്കൊടി മുറിക്കാൻ ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും നടപടി ഉണ്ടാകും. ഇയാൾ കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുന്നതും, മാറ്റുന്നതും എല്ലാം വീഡിയോ എടുത്ത് 'ഇർഫാൻസ് വ്യൂ' എന്ന യൂട്യൂബിൽ പങ്കുവെക്കുകയായിരുന്നു.യൂട്യൂബ് ചാനൽ വഴി ഇർഫാൻ വീഡിയോ പുറത്തുവിട്ടതോടെ വീഡിയോ തമിഴ്നാട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലായി. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പടെ എത്തിയതാണ് ആരോഗ്യ വകുപ്പ് വിഷയത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാൻ കാരണം.

ഭാര്യയുടെ പ്രസവം ആണ് ഇദ്ദേഹം യൂട്യൂബ് ചാനലിൽ വഴി പങ്കുവെച്ചിരിക്കുന്നത്. പൊക്കിൾക്കൊടി വേർപെടുത്താൻ ഡോക്ടർമാർക്ക് മാത്രമേ അനുമതിയുള്ളു. പൊക്കിൾക്കൊടി മുറിക്കുന്നതിന് വേണ്ടി ഇർഫാനെ അനുവദിച്ച ഡോക്ടർക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

 

 

ഇൻഫാന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ വെെറലാണ്. ഭാര്യയുടെ പ്രസവം വെച്ച് എടുത്ത വീഡിയോ ആണ് വിവാദമായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുക ൾ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടിരിക്കുന്നത്. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ വീഡിയോ ചാനലിൽ നിന്നും നീക്കി. ഭാര്യ ഗർഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിർണയ പരിശോധന നടത്തുകയും വിവരങ്ങൾ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇർഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.

 

 


മെയ് 18 ന് ആണ് ആ വീഡിയോ പോസ്റ്റ് ചെയ്തത്. ഇർഫാനും, ഭാര്യയും ദുബായിലെ ഒരു ആശുപത്രിയിൽ ലിംഗനിർണയം നടത്തുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്. മെയ് 2 ന് അവർ ആശുപത്രി സന്ദർശിച്ചതും പിന്നീട് അവർ ചെന്നൈയിൽ 'ലിംഗ വെളിപ്പെടുത്തൽ' പാർട്ടി നടത്തുന്നതും ആണ് വീഡിയോയിൽ ഉണ്ടായിരുന്ന ഉള്ളടക്കം. ഇന്ത്യയിൽ ലിംഗനിർണ്ണയ പരിശോധനകൾ നിയമവിരുദ്ധമാണെങ്കിലും മറ്റ് പല രാജ്യങ്ങളിലും ഇതിന് അനുമതിയുണ്ടെന്ന് ഇർഫാൻ വീഡിയോയിൽ പറയുന്നു. 4.28 ദശലക്ഷം സബ്സ്കെെബേഴ്സുള്ള ചാനൽ ആണ് ഇത്. ലിംഗഭേദം വെളിപ്പെടുത്തുന്ന വീഡിയോ മാത്രം 2 ദശലക്ഷത്തിലധികം ആളുകൾ ആണ് കണ്ടത്.

 

ഇർഫാൻ്റെ നടപടിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിച്ച ഡോക്ടർ നിവേദിതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസസ് ജോയിൻ്റ് ഡയറക്ടർ ഇളങ്കോ ചെന്നൈ സെമ്മഞ്ചേരി പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ഓപ്പറേഷൻ റൂമിൽ അതിക്രമിച്ച് കയറി, വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവൃത്തി,

 

 

പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യത്തോടെ വീഡിയോ അപ്‌ലോഡ് ചെയ്തതിനും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൂടാതെ ഡോക്ടർ നിവേദിതയ്‌ക്കെതിരെ തമിഴ്‌നാട് മെഡിക്കൽ കൗൺസിലിൽ പരാതിയും നൽകിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (4 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (7 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends