Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ബിലികേരി ഇരുമ്പ് അയിര് കടത്ത് കേസില്‍ കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ അറസ്റ്റിൽ...

25 OCTOBER 2024 04:22 PM IST
മലയാളി വാര്‍ത്ത

ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാത്ത അർജുനെ രണ്ടു മാസങ്ങൾക്കൊടുവിൽ കണ്ടെത്തും വരെ തിരച്ചിലിന്‍റെ നെടും തൂണായി നിന്നിരുന്ന കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ എം.എൽ.എ അറസ്റ്റിൽ. ബിലികേരി ഇരുമ്പ് അയിര് കടത്ത് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസിൽ ബംഗളുരുവിലെ കോടതി കുറ്റക്കാരൻ ആണെന്നു കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സിബിഐ അറസ്റ്റ് ചെയ്ത സതീഷ് കൃഷ്ണ സെയിലിനെ പരപ്പന ആഗ്രഹര ജയിലിലേക്ക് മാറ്റി. കേസില്‍ കോടതി നാളെ വിധി പറയും. 2010 ൽ ബെല്ലാരിയിലെ ബിലികേരി ഖനിയിൽ നിന്ന് 7.74 മില്യൻ ടൺ ഇരുമ്പ് അയിര് കാർവാർ തുറമുഖം വഴി അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്.

കേസില്‍ ബംഗളൂരു സിബിഐ കോടതി സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കർണാടക ലോകയുക്തയായിരുന്ന ജസ്റ്റിസ് എൻ സന്തോഷ്‌ ഹെഡ്ഗെയുടെ ഇടപെടലിലൂടെയാണ്‌ കള്ളക്കടത്ത് പുറത്തു വന്നത്. പിന്നീട് കേസ് സിബിഐക്ക് കൈമാറി. സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോർപ്പറേഷൻ അടക്കം 4കമ്പനികൾ ആണ് കള്ളക്കടത്ത് നടത്തിയെന്ന് കണ്ടെത്തിയത്.

നീണ്ട വിചാരണയ്‌ക്കൊടുവിൽ ആണ് സതീഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൂടാതെ ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന മഹേഷ് ബിലേയും കുറ്റക്കാരനാണെന്നും വിധിയിൽ പറയുന്നു. വിധി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്യുകയും ബൗറിംഗ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും പരപ്പയിലെ അഗ്രഹാര ജയിലിലേക്ക് മാറ്റുകയും ചെയ്തു. ശിക്ഷ ഇന്ന് ഉച്ചയോടെ കോടതി പ്രഖ്യാപിക്കും. അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സതീഷ് സെയിൽ പറഞ്ഞു.

 

 

“ഞാൻ കോടതിയുടെ തീരുമാനത്തിന് ബാധ്യസ്ഥനാണ്. ഈ സംഭവം നടന്നിട്ട് 15 വർഷമായി, എപ്പോഴെങ്കിലും ഒരു തീരുമാനം വരണമായിരുന്നു. ഇപ്പോൾ വന്നിരിക്കുന്നു, കോടതി വിധി മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 11,312 മെട്രിക് ടൺ അയിര് ഒരു അനുമതിയും വാങ്ങാതെ കടത്തുകയായിരുന്നു. ഈ കേസിലെ ഹരജി പരിഗണിച്ച ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് കുറ്റവാളികളായ ഫോറസ്റ്റ് കൺസർവേറ്ററായിരുന്ന മഹേഷ് ബിലേയ്, മല്ലികാർജുന ഷിപ്പിംഗ്, എംഎൽഎ സതീഷ് സെയിൽ എന്നിവരെ ക്രിമിനലുകളായി പ്രഖ്യാപിച്ചത്. കേസിൽ എം.എൽ.എ സതീഷ് സെയിൽ ഉൾപ്പെടെ മൂന്ന് പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും.

ബെൽക്കേരി അയിര് തിരോധാനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 6 കേസുകൾ സിബിഐ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. വാദം കേട്ട ജഡ്ജി സന്തോഷ് ഗജാനന ഭട്ടാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. എം.എൽ.എ സതീഷ് സെയിൽ, ഫോറസ്റ്റ് ഓഫീസർ മഹേൽ ബിലിയ തുടങ്ങി നിരവധി പേർക്കെതിരെ കേസുണ്ട്. ഫോറസ്റ്റ് കൺസർവേറ്റർ മഹേഷ് ബിലേയ്, എംഎൽഎ സതീഷ് എന്നിവരുൾപ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (2 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (4 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends