നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നിരന്തര പീഡനവും ഭീഷണിയും ഭയന്ന്... സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

വിശാഖപട്ടണത്ത് 20 കാരിയായ നിയമ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍. നിയമ വിദ്യാര്‍ത്ഥിനിയായ ഇരയെ പ്രതികള്‍ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ വീഡിയോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായി പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, കൂട്ടബലാത്സംഗം, ലൈംഗികാതിക്രമം, അതിക്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഭാരതീയ ന്യായ സന്‍ഹിതയുടെ (ബിഎന്‍എസ്) വിവിധ വകുപ്പുകളും, സെക്ഷന്‍ 76 (എ) ഐടി ആക്ട് 2000 പ്രകാരം പോലീസ് കേസെടുത്തു. ''നാല് പ്രതികളെയും അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. ഇരയുടെ കാമുകനും (വംശി) ഇയാളുടെ മൂന്ന് അടുത്ത സുഹൃത്തുക്കളുമാണ് പ്രതികളെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശങ്കബ്രത ബാഗ്ചി പറഞ്ഞു.
ആദ്യ പ്രതിയായ വംശിയും നിയമ വിദ്യാര്‍ത്ഥിനിയുമായി ഒരു വര്‍ഷത്തോളമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ആഗസ്റ്റില്‍ വിശാഖപട്ടണത്തെ കൃഷ്ണ നഗര്‍ മേഖലയിലെ സുഹൃത്തിന്റെ മുറിയിലേക്ക് വംശി യുവതിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തതോടെയാണ് ലൈംഗിക പീഡനത്തിന്റെയും ആക്രമണത്തിന്റെയും രീതി തുടങ്ങിയതെന്ന് പോലീസ് പറയുന്നു.
മറ്റ് മൂന്ന് പ്രതികളും ദൃശ്യങ്ങള്‍ പകര്‍ത്തിയതായി പോലീസ് പറഞ്ഞു.
വിവാഹവാഗ്ദാനം തുടര്‍ന്നുകൊണ്ടിരുന്ന വംശിയും മറ്റ് മൂന്ന് പേരും വീഡിയോ പരസ്യമായി പ്രചരിപ്പിക്കാത്തതിന് പകരമായി ലൈംഗികാഭിലാഷം അഭ്യര്‍ത്ഥിച്ച് നിരന്തരം ഉപദ്രവിച്ചു. നിരന്തര പീഡനവും ഭീഷണിയും സഹിക്കവയ്യാതെ നിയമ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പിതാവ് രക്ഷപ്പെടുത്തി.
തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തിച്ച വീട്ടുകാരോട് അവള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചു. തുടര്‍ന്ന് കേസെടുക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha

























