ബാത്‌റൂമില്‍ പോകാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതാം ക്ലാസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

തമിഴ്നാട്ടില്‍ ബാത്‌റൂമില്‍ പോകാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതാം ക്ലാസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. നവംബര്‍ 16നായിരുന്നു സംഭവം. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലാണ് സംഭവം. പിതാവ് പറയുന്നത് പ്രകാരം,13 വയസ്സുള്ള മകള്‍ വൈകുന്നേരം കുളിമുറി ഉപയോഗിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. എന്നാല്‍, ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെത്തുടര്‍ന്ന് അച്ഛന്‍ മകളെ അന്വേഷിച്ചെത്തി.
മൂന്ന് പേരെ താന്‍ കണ്ടെന്നും മകളുടെ പേര് വിളിച്ച് അടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് തന്റെ മകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെല്ലൂര്‍ ഓള്‍ വനിതാ പോലീസില്‍ പരാതി നല്‍കി. വീരപ്പ, മദന്‍, ചിന്നരസു എന്നിങ്ങനെ തിരിച്ചറിയപ്പെടുന്ന, കുട്ടിയുടെ ബന്ധുക്കളെന്ന് പറയപ്പെടുന്ന മൂന്ന് പേരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























