മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

മണിപ്പൂരിൽ ഭൂചലനം. ബിഷ്ണുപൂർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത് . റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ 4.42 നാണ് 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായത്. പ്രദേശത്ത് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha

























